റബര്‍ അവധി വ്യാപാരം: വിശ്വാസ്യത നിലനിര്‍ത്തി ഐ.സി.ഇ.എക്‌സ്

Posted on: December 5, 2020

കൊച്ചി: റബര്‍ അവധിവ്യാപാര മേഖലയില്‍ വ്യാപാരികളുടെയും ഓഹരിഉടമകളുടെയും വിശ്വാസ്യത നിലനിര്‍ത്തി ഇന്ത്യന്‍ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് (ഐ.സി.ഇ.എക്‌സ്). ഗുണമേന്മ ഉറപ്പ് വരുത്തിയും മികച്ച ട്രേഡിംഗ് രീതിയുമാണ് ഐ.സി.എക്സിനെ വ്യത്യസ്തമാക്കിയത്. 2002 മുതല്‍ റബര്‍ ഓണ്‍ലൈന്‍ അവധി വ്യാപാരം തുടങ്ങിയിരുന്നു. ഐ.സി.ഇ.എക്സില്‍ ലയിച്ച നാഷണല്‍ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് (എന്‍.എം.സി.ഇ) ആയിരുന്നു ഈ പ്ലാറ്റ്ഫോമില്‍ അവധിവ്യാപാരം ആരംഭിച്ചത്. മറ്റു ചില കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകള്‍ റബര്‍ വ്യാപാരം ആരംഭിച്ചിരുന്നെങ്കിലും വ്യാപാരികളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിരുന്നില്ല.

വിപണിയിലെ അടിസ്ഥാനപരമായ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടും വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായുമാണ് ഐ.സി.ഇ എക്‌സ് പ്രവര്‍ത്തിക്കുന്നതെന്നും വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയം ഐ സി.ഇ. എക്സിനെ ഏറ്റവും വിശ്വാസ്യതയുള്ള പ്ലാറ്റ്ഫോമാക്കി മാറ്റിയതെന്നും കാഞ്ഞിരപ്പള്ളി പി.കെ. ഗ്രൂപ്പിന്റെ ജാവേദ് ജലാല്‍ അഭിപ്രായപ്പെട്ടു.

 

 

TAGS: Rubber Lot |