വ്യക്തിത്വത്തിന്റെ തന്മാത്രാഘടന പ്രകാശനം ചെയ്തു

Posted on: December 3, 2020

കോട്ടയം : മാധ്യമപ്രവർത്തകൻ സന്ദീപ് സലിമിന്റെ ലേഖനങ്ങളുടെ സമാഹാരം വ്യക്തിത്വത്തിന്റെ തന്മാത്രാഘടന പ്രകാശനം ചെയ്തു. കോട്ടയം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ എം ജി സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ. ബി കേരളവർമ പുസ്തക പ്രകാശനം ചെയ്തു.

എഴുത്തുകാരൻ രാകേഷ് നാഥ് ആദ്യ കോപ്പി ഏറ്റുവാങ്ങി. ചടങ്ങിൽ കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. കോട്ടയം ഗവൺമെന്റ് കോളേജ് റിട്ടയേഡ് പ്രിൻസിപ്പൽ പ്രഫസർ ടി ആർ കൃഷ്ണൻകുട്ടി അധ്യക്ഷതവഹിച്ചു.

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പോൾ മണലിൽ പുസ്തകം പരിചയപ്പെടുത്തി. സന്ദീപ് സലിം മറുപടി പറഞ്ഞു.

കോട്ടയം സി എം എസ് കോളേജ് റിട്ട. അധ്യാപകൻ ഡോ. ബാബു ചെറിയാൻ, എറണാകുളം മഹാരാജാസ് കോളജ് റിട്ട. അധ്യാപകൻ ഡോ. എം.ജി. ബാബുജി, കവി സജീവ് അയ്മനം, കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ് എംഡി റയാൻ പുഷ്പനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വെള്ളൂർ ഭവൻസ് ന്യൂസ് പ്രിന്റ് വിദ്യാലയത്തിലെ വിദ്യാർഥിനി എസ് ശ്രീലക്ഷ്മി കവിത ആലാപിച്ചു.

TAGS: Sandeep Salim |