എഐഎംആർഎ കേരള ഘടകം രൂപീകരിച്ചു

Posted on: November 20, 2020

കൊച്ചി : മൊബൈല്‍ വ്യാപാരികളുടെ ദേശീയ സംഘടനയായ എ ഐ എം ആര്‍ എ കേരള ഘടകം രൂപീകൃതമായി. സംസ്ഥാന പ്രസിഡന്റായി യാസിര്‍ അറാഫത്തും ജനറല്‍ സെക്രട്ടറിയായി ബാബു ഒഴിലും സ്ഥാനമേറ്റു. മറ്റു ഭാരവാഹികള്‍ : ബാലാജി ഷിന്‍ഡെ, യു.എസ്. ഉണ്ണികൃഷ്ണന്‍ (വൈസ് പ്രസി.), റസലുദ്ധീന്‍ താഹ, കെ.എം.അന്‍വര്‍, മുഹമ്മദ് സലീം (മേഖല വൈസ് പ്രസി.).

ഓണ്‍ലൈനായി നടന്ന സത്യ പ്രതിജ്ഞാ ചടങ്ങില്‍ ദേശീയ പ്രസിഡന്റ് അരവിന്ദര്‍ ഖുറാന സത്യ വാചകം ചൊല്ലിക്കൊടുത്തു. ചെയര്‍മാന്‍ കൈലാഷ് ലിഖിയാനി അധ്യക്ഷനായിരുന്നു. ഭാവേശ് സോളങ്കി, വിഭൂതി പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

TAGS: AIMRA |