ബിസിസിഐ ടീം ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്‌പോണ്‍സറായി എംപിഎല്‍ സ്‌പോര്‍ട്ടിനെ തെരഞ്ഞെടുത്തു

Posted on: November 19, 2020

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇ സ്‌പോര്‍ട്ട് മൊബൈല്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ മൊബൈല്‍ പ്രീമിയര്‍ ലീഗിന്റെ കായിക വസ്ത്ര ബ്രാന്‍ഡായ എംപിഎല്‍ സ്‌പോര്‍ട്ട്‌സിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക കിറ്റ് സ്‌പോണ്‍സറും മര്‍ക്കന്റൈസ് പാര്‍ട്ട്‌നറുമായി ബിസിസിഐ തെരഞ്ഞെടുത്തു. ഈ വര്‍ഷം നവംബര്‍ മുതല്‍ 2023 ഡിസംബര്‍ വരെ നീളുന്ന മൂന്നു വര്‍ഷത്തേക്കാണു ധാരണ.

അടുത്തു നടക്കുന്ന ഇന്ത്യാ-ഓസ്‌ട്രേലിയ പരമ്പരയോടെയായിരിക്കും ടീം ഇന്ത്യ പുതിയ ജഴ്‌സി അണിഞ്ഞ് എംപിഎല്‍ സ്‌പോര്‍ട്ടും ബിസിസിഐയുമായുള്ള സഹകരണത്തിനു തുടക്കം കുറിക്കുക. പുരുഷ, വനിതാ ടീമുകളും അണ്ടര്‍ 19 ടീമുകളും ഈ പുതിയ കിറ്റ് സഹകരണത്തിന്റെ ഭാഗമായിരിക്കും.

ഇന്ത്യന്‍ ടീമിന്റെ ആരാധകര്‍ക്കായി ടീം ഇന്ത്യയുടെ ജഴ്‌സിക്കു പുറമെ മറ്റ് ടീം ഇന്ത്യ മര്‍ക്കന്റൈസുകളും താങ്ങാനാവുന്ന വിലയില്‍ എംപിഎല്‍ സ്‌പോര്‍ട്ട് വില്‍ക്കും.

ഈ പങ്കാളിത്തം ടീം ഇന്ത്യയേയും രാജ്യത്തെ കായിക വ്യാപാര രംഗത്തേയും പുതിയ മേഖലകളിലേക്ക് നയിക്കുകയാണെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ പറഞ്ഞു. എംപിഎല്‍ സ്‌പോര്‍ട്‌സ് പോലുള്ള ഒരു യുവ ഇന്ത്യന്‍ ബ്രാന്‍ഡിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്ത് മാത്രമല്ല ആഗോളതലത്തിലും ക്രിക്കറ്റ് ആരാധകര്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്‌സി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന നിലവാരമുള്ള ക്രിക്കറ്റ് ഫാന്‍ മര്‍ക്കന്റൈസുകള്‍ ലഭ്യമാക്കുന്നതിനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2023 വരെ ഇന്ത്യന്‍ പുരുഷ-വനിതാ ദേശീയ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സറായി എംപിഎല്‍ സ്‌പോര്‍ട്‌സിനെ നിയമിച്ചതിലൂടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു പുതിയ യുഗത്തിന്റെ ഉദയം പ്രഖ്യാപിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. ടീം ഇന്ത്യയുടെ കോടിക്കണക്കിന് ആരാധകര്‍ക്ക് എളുപ്പത്തിലും സൗകര്യപ്രദമായും ബിസിസിഐ ലൈസന്‍സോടു കൂടിയ ഔദ്യോഗിക മര്‍ക്കന്റൈസുകള്‍ ലഭ്യമാക്കുവാന്‍ എംപിഎല്‍ സ്‌പോര്‍ട്‌സിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നൂറു കോടി ക്രിക്കറ്റ് ആരാധകരുള്ള വിപണിയാണ് ഇന്ത്യയെന്ന് എംപിഎല്‍ ഗ്രോത്ത് ആന്റ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് അഭിഷേക് മാധവന്‍ ചൂണ്ടിക്കാട്ടി. ഇവിടെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത വന്‍ തോതിലുള്ള വിപണിയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാത്തരത്തിലുമുള്ള ടീം ഇന്ത്യാ ഉല്‍പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ തങ്ങള്‍ ബിസിസിഐയുമായി സഹകരിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി സഹകരിക്കാനാവുന്നത് തങ്ങള്‍ക്ക് വലിയൊരു അംഗീകാരമാണെന്നും രാജ്യത്തെ എല്ലാ ക്രിക്കറ്റ് പ്രേമികള്‍ക്കും ഇതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ നേടാന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കായിക വസ്ത്രങ്ങള്‍ മുതല്‍ ക്രിക്കറ്റ് ഉപകരണങ്ങള്‍ വരെയുള്ള വിപുലമായ ഉത്പന്നങ്ങളാണ് എംപിഎല്‍ സ്‌പോര്‍ട്ട് ലഭ്യമാക്കുന്നത്. മാസ്‌ക്കുകള്‍, റിസ്റ്റ് ബാന്‍ഡുള്‍, ഫുട് വെയര്‍, ഹെഡ് ഗിയര്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇ സ്‌പോര്‍ട്ട്‌സുമായി ബന്ധപ്പെട്ട വസ്ത്രങ്ങളും മറ്റ് ഉല്‍പന്നങ്ങളും പുറത്തിറക്കാനും ബ്രാന്‍ഡ് പദ്ധതിയിടുന്നുണ്ട്.

 

TAGS: MPL |