ലോക്ക്ഡൗണിന് ശേഷം വീടുകള്‍ കേന്ദ്രീകരിച്ചുളള മോഷണങ്ങള്‍ വര്‍ധിച്ചെന്ന് ഗോദ്റെജ് ലോക്സ് റിപ്പോര്‍ട്ട്

Posted on: November 12, 2020

godrej

 

കൊച്ചി: ലോക്ക്ഡൗണിന് ശേഷം വീടുകള്‍ കേന്ദ്രീകരിച്ചുളള മോഷണങ്ങളും കവര്‍ച്ചയും വര്‍ധിച്ചെന്നാണ് 65 ശതമാനം പോലീസ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നതെന്ന് നവംബര്‍ 15ലെ ഗാര്‍ഹിക സുരക്ഷാദിനാചരണത്തിന്റെ മുന്നോടിയായി പുറത്തിറക്കിയ ഗോദ്റെജ് ലോക്ക്സ് ‘ഹര്‍ ഘര്‍ സുരക്ഷിത്’ റിപ്പോര്‍ട്ട് 2020. രാജ്യത്തെ പൊലീസ് സേനയില്‍ നിന്നുള്ള സുരക്ഷ സ്ഥിതി വിവരകണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കോവിഡ് 19 പകര്‍ച്ചവ്യാധിയെ തുടര്‍ന്നുണ്ടായ തൊഴിലില്ലായ്മയാണ് മോഷണ നിരക്ക് വര്‍ധിക്കാര്‍ ഒരു കാരണം. ചെറിയ മോഷണങ്ങള്‍, വാഹന മോഷണം, കൊമേഴ്സ്യല്‍ ബ്രേക്ക്-ഇന്‍സ് തുടങ്ങിയവ ഇതിനകം വര്‍ധിച്ചതായി പോലീസുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്‍ക്വോഗ്നിറ്റോ ഇന്‍സൈറ്റ് നടത്തിയ ഗവേഷണ പഠനത്തിന്റെ റിപ്പോര്‍ട്ട് ഗോദ്റെജ് ലോക്ക്സിന്റെ രാജ്യവ്യാപക പൊതുജന അവബോധ പരിപാടിയായ ഹര്‍ ഘര്‍ സുരക്ഷിത്തിന്റെ ഭാഗമായാണ് പുറത്തിറക്കിയത്. ഇന്ത്യയിലുടനീളമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സര്‍വേയില്‍ പങ്കെടുത്തു.

മോഷണ ഉണ്ടായതിന് ശേഷം മാത്രമാണ് ആളുകള്‍ സുരക്ഷയെ ഗൗരവമായി എടുക്കാന്‍ തുടങ്ങുന്നതെന്ന് 71% പോലീസുകാരും സമ്മതിക്കുന്നതായി ഗോദ്റെജ് ലോക്ക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആളുകള്‍ സുരക്ഷാ രീതികള്‍ സ്വീകരിക്കുന്നില്ലെന്നും ഇത് മോഷ്ടാക്കളുടെ അതിക്രമിച്ചു കടക്കലിന് സാധ്യത നല്‍കുന്നുവെന്നും 64% പോലീസുകാര്‍ അഭിപ്രായപ്പെട്ടു. ആളുകള്‍ അവരുടെ സുരക്ഷക്കായി അയല്‍ക്കാരെയും/വീട്ടുജോലിക്കാരെയും/സുരക്ഷ ജീവനക്കാരെയും ആശ്രയിക്കുന്നതായി 68% പൊലീസുകാരും അഭിപ്രായപ്പെട്ടു.

സ്വന്തം സുരക്ഷയ്ക്ക് സജീവമായ നടപടികള്‍ കൈക്കൊള്ളുന്നതിനുപകരം പൗരന്മാര്‍ അവരുടെ സുരക്ഷക്കായി മറ്റുള്ളവരെ എങ്ങനെ ആശ്രയിക്കുന്നുവെന്ന് ഇത് അടിവരയിടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാങ്കേതികവിദ്യ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ ഈ ഡിജിറ്റല്‍ യുഗത്തില്‍, സുരക്ഷയ്ക്ക് സാങ്കേതിക വിദ്യയെകുറിച്ച് പൊതുജന അവബോധം വളര്‍ത്തേണ്ടത് അത്യാവശ്യമാണെന്നാണ് 85% പോലീസുകാരും കരുതുന്നത്. ലോക്ഡൗണ്‍ സമയത്ത് പൊലീസിനെക്കുറിച്ചുള്ള പൊതു ധാരണ മെച്ചപ്പെട്ടുവെന്ന് 65% പോലീസുകാര്‍ അഭിപ്രായപ്പെട്ടതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

പോലീസ് സേനയില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം വീടുകളിലെ സുരക്ഷയെ സംബന്ധിച്ച് പ്രധാന വെളിപ്പെടുത്തലാണ് ഹര്‍ ഘര്‍ സുരക്ഷിത് റിപ്പോര്‍ട്ട് 2020 എന്ന് ഗവേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് ഗോദ്റെജ് ലോക്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ ശ്യാം മൊട്വാനി പറഞ്ഞു. ഗാര്‍ഹിക സുരക്ഷാ പരിഹാരങ്ങളെ കുറിച്ച് പൊതുജന അവബോധം വളര്‍ത്താന്‍ 85% പൊലീസുകാര്‍ ശുപാര്‍ശ ചെയ്യുന്നതിനാല്‍, ഹര്‍ ഘര്‍ സുരക്ഷിത് സംരംഭത്തിലൂടെ ആളുകളുടെ സുരക്ഷാ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലേക്ക് ഗോദ്റെജ് ലോക്സ് കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

TAGS: Godrej Locks |