ഉത്സവ സീസണില്‍ കിച്ചന്‍ ഫിറ്റിംഗ്സ് വിഭാഗത്തില്‍ 46% വളര്‍ച്ച ലക്ഷ്യമിട്ട് ഗോദ്റെജ് ലോക്ക്സ് & ആര്‍ക്കിടെക്ചറല്‍ ഫിറ്റിംഗ്സ് ആന്‍ഡ് സിസ്റ്റംസ്

Posted on: December 8, 2021

കൊച്ചി : ഗോദ്റെജ് ഗ്ര്യൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സ് കമ്പനിയുടെ അടുക്കള ഫിറ്റിംഗ്സ് വിഭാഗമായ ഗോദ്റെജ് ലോക്ക്സ് ആന്‍ഡ് ആര്‍ക്കിടെക്ചറല്‍ ഫിറ്റിംഗ്സ് ആന്‍ഡ് സിസ്റ്റംസ് ഈ ഉത്സവസീസണില്‍ 46 ശതമാനം വളര്‍ച്ചയോടെ 50 കോടി രൂപയില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു.

അടുത്ത 3-4 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ വിഭാഗത്തില്‍ 100 കോടി രൂപ വിറ്റുവരവാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നതെന്ന് ഗോദ്റെജ് ലോക്ക്സ് ആന്‍ഡ് ആര്‍ക്കിടെക്ചറല്‍ ഫിറ്റിംഗ്സ് ആന്‍ഡ് സിസ്റ്റംസ് ബിസിനസ് ഹെഡ്ഡും ഇവിപിയുമായ ശ്യാം മോട്വാനി പറഞ്ഞു. ഈ സീസണില്‍ വിറ്റുവരവില്‍ 26 ശതമാനത്തോളം സംഭാവന രണ്ടും മൂന്നും നിര നഗരങ്ങളില്‍ നിന്നാണെന്നും, സ്മാര്‍ട്ട് കിച്ചണ്‍ ഡ്രോയര്‍, സ്ലിം എര്‍ഗോ ഡ്രോയര്‍ ചാനല്‍സ് തുടങ്ങിയ നവീന അടുക്കള ഫിറ്റിംഗ്സ് സൊലൂഷനുള്ള ഡിമാന്റ് വര്‍ധിക്കുകയാണെന്നും കമ്പനിയുടെ കിച്ചണ്‍ സൊലൂഷന്‍ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുവാനും സമയവും ഊര്‍ജവും ലാഭിക്കുവാനും സഹായയിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്സവ സീസണിലേക്കായി കമ്പനി ഗോദ്റെജ് ഫെസ്റ്റിവല്‍ ഷുവര്‍ വിന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഓരോ വാങ്ങലിലും ക്യാഷ് ബാക്ക് ഉറപ്പു നല്‍കുന്നതാണ് ഈ സമ്മാന പദ്ധതി.

കോവിഡിന്റെ വരവ് അടുക്കള പാചകത്തിന് ഡിമാന്റ് കൂട്ടിയെന്നു മാത്രമല്ല കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണ വസ്തുക്കള്‍ തയാറാക്കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരികയും ചെയ്യുന്നുണ്ട്. വരും വര്‍ഷങ്ങളിലും ഈ ട്രെന്‍ഡ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ നവീന കിച്ചണ്‍ സൊലൂഷനുള്ള ഡിമാണ്ട് വര്‍ധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

 

TAGS: Godrej Locks |