ഗോദറേജ് നവ്-താൾ നെക്സ്റ്റ് പുറത്തിറക്കി

Posted on: December 17, 2015

Godrej-Locks-Big

കൊച്ചി : ഗോദറേജ് ലോക്കിംഗ് സൊല്യൂഷൻസ് ആൻഡ് സിസ്റ്റംസ് നവ്-താൾ നെക്സ്റ്റ് പുറത്തിറക്കി. നവ്-താൾ നെക്സ്റ്റ് കൂടുതൽ നീളമുള്ള മസാക്ക് താക്കോലുകൾ 45,000 ൽ ഏറെ കീ കോമ്പിനേഷനുകൾ ലഭ്യമാക്കി വീടിന്റെ സുരക്ഷ കൂടുതൽ ഉയർത്തുകയാണ്. പുതു തലമുറയുടെ താത്പര്യങ്ങൾ കണക്കിലെടുത്താണ് നവ്-താൾ നെക്സ്റ്റ് അവതരിപ്പിക്കുന്നതെന്ന് ഗോദറേജ് ആൻഡ് ബോയ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ നവ്‌റോസ് ഗോദറേജ് ചൂണ്ടിക്കാട്ടി.

രൂപഭംഗിയുടെ കാര്യത്തിൽ മാത്രമല്ല, സുരക്ഷയുടെ കാര്യത്തിലും നവ്-താൾ നെക്സ്റ്റ് ഏറ്റവും ഉയർന്ന നിലവാരമാണിതു പുലർത്തുന്നതെന്ന് ഗോദറേജ് ലോക്കിംഗ് സൊല്യൂഷൻസ് ആൻഡ് സിസ്റ്റംസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ ശ്യാം മൊദ്‌വാനി ചൂണ്ടിക്കാട്ടി.