രാജ്യത്തെ ഏറ്റവും മികച്ച വീഡിയോ, ഗെയിമിംഗ് അനുഭവവുമായി എയര്‍ടെല്‍

Posted on: October 7, 2020

തിരുവനന്തപുരം : ഓപ്പണ്‍ സിഗ്‌നലിന്റെ ഏറ്റവും പുതിയ ഇന്ത്യ മൊബൈല്‍ നെറ്റ്വര്‍ക്ക് അനുഭവ റിപ്പോട്ടില്‍ എയര്‍ട്ടെല്‍ ”തോല്‍പ്പിക്കാന്‍ പറ്റാത്ത ഓപറേറ്ററായി’ നിലകൊണ്ടു. മികച്ച ഗെയിമിംഗ്, വീഡിയോ അനുഭവം ഉള്‍പ്പടെയുള്ള നാലു ടോപ്പ് അവാര്‍ഡുകള്‍ എയര്‍ടെല്‍ സ്വന്തമാക്കി. തിരുവനന്തപുരം ഉള്‍പ്പടെ ഇന്ത്യയിലെ 49 നഗരങ്ങളില്‍ മുന്‍നിര സേവന ദാതാക്കളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

അസാധാരണമായ ഈ സാഹചര്യത്തില്‍ ആളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലും ഓണ്‍ലൈന്‍ പഠനത്തിലും മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ നിര്‍ണായകമായ പങ്കു വഹിക്കുന്നു. സ്മാര്‍ട്ട്ഫോണില്‍ വീഡിയോ സ്ട്രീമിങിലും ഓണ്‍ലൈന്‍ ഗെയിമിങിലും വന്‍ കുതിപ്പിനാണ് സാക്ഷ്യം വഹിക്കുന്നത്. ഉപഭോക്താക്കളുടെ അനുഭവം ലോകോത്തരമാക്കാന്‍ എയര്‍ടെല്‍ ടീം മുഴുവന്‍ സമയവും ജോലി ചെയ്യുന്നു.

ഓപ്പണ്‍ സിഗ്നല്‍ റേറ്റിംഗിലെ ഗെയിമിംഗില്‍ ഏറ്റവും മികച്ച അനുഭവം നല്‍കി കൊണ്ട് എയര്‍ടെല്‍ രാജ്യത്തെ ടോപ്പ് നെറ്റ്വര്‍ക്കായി. താമസം, പണ നഷ്ടം, തടസ്സങ്ങള്‍ തുടങ്ങിയ മൊബൈല്‍ നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ ഗെയിംപ്ലേയെ ബാധിക്കുന്നതായാണ് കണ്ടെത്തല്‍.

വീഡിയോ സിഗ്നല്‍ അനുഭവത്തില്‍ എയര്‍ടെല്‍ തുടര്‍ച്ചയായി നാലാം തവണയും റാങ്കംഗില്‍ മുന്നിലെത്തി. ഇത്തവണ 55-65 ശതമാനത്തിനിടയില്‍ വരുന്ന ഏക ഓപറേറ്റര്‍ കൂടിയായി എയര്‍ടെല്‍. ഡൗണ്‍ലോഡിങില്‍ ഏറ്റവും വേഗമുള്ള ഓപറേറ്ററും എയര്‍ടെല്‍ ആണ്. ശരാശരി 10.4 എംബിപിഎസ് വേഗവുമായി എയര്‍ടെല്‍ ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ടില്‍ മുന്നില്‍ നില്‍ക്കുന്നു.

ഏറ്റവും മികച്ച ശബ്ദാനുഭവത്തിലും എയര്‍ടെല്‍ രണ്ടാം തവണയും ഓപ്പണ്‍ സിഗ്നല്‍ അവാര്‍ഡ് സ്വന്തമാക്കി. ലോകോത്തര സേവനങ്ങളിലൂടെ നിലവാമുള്ള വരിക്കാരെ സേവിക്കുകയാണ് എയര്‍ടെലിന്റെ ദൗത്യമെന്നും ഓപ്പണ്‍ സിഗ്നലിന്റെ ഏറ്റവും പുതിയ നെറ്റ്വര്‍ക്ക് അനുഭവ കണ്ടെത്തല്‍, പ്രത്യേകിച്ച് അസാധാരണമായ ഈ കാലത്ത്, ഇത് ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നുവെന്നും ഭാരതി എയര്‍ടെല്‍ സിടിഒ രണ്‍ദീപ് സേഖണ്‍ പറഞ്ഞു.

 

TAGS: Airtel |