ദിനേശ് കാര്‍ത്തിക് ബ്ലിറ്റ്‌സ് പ്രീമിയര്‍ ലീഗ് ബ്രാന്‍ഡ് അംബാസഡര്‍

Posted on: September 29, 2020


കൊച്ചി: ബ്ലിറ്റ്‌സ് പോക്കര്‍ സംഘടിപ്പിക്കുന്ന ബ്ലിറ്റ്‌സ് പ്രീമിയര്‍ ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രശസ്ത വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാനും ഇപ്പോള്‍ യു എ ഇ യില്‍ നടന്നുവരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനുമായ ദിനേശ് കാര്‍ത്തിക് നിയമിതനായി. ഈ മാസം 21ന് ആരംഭിച്ച ബ്ലിറ്റ്‌സ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ 45 ദിവസം നീണ്ടുനില്‍ക്കും.

ഹോളിവുഡ് നടനും ഇന്‍സ്റ്റാഗ്രാമില്‍ താരവുമായ അമേരിക്കക്കാരന്‍ ഡാന്‍ ബ്ലിറ്റ്‌സറിയന്റെ ആശീര്‍വാദത്തോടെ നടത്തപ്പെടുന്ന ബ്ലിറ്റ്‌സ് പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റില്‍ 50 ലക്ഷം രൂപ കൈമാറ്റം ചെയ്യപ്പെടും.പ്രതിദിന സമ്മാനത്തുക 75000 രൂപയാണ്. 110 രൂപ അടച്ചാല്‍ ഗെയിമില്‍ ചേരാവുന്നതാണ്. www.blitzpoker.com എന്ന സൈറ്റില്‍ ഓണ്‍ലൈന്‍ ടൂര്ണമെമെന്റിന് രജിസ്റ്റര്‍ ചെയ്യാം.എല്ലാ ദിവസവും രാത്രി 8.30 നാണ് ഗെയിം.

ഐപിഎല്ലിന് സമാന്തരമായി നടക്കുന്ന ബ്ലിറ്റ്‌സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിനെ പോലെ തന്നെ വൈദഗ്ധ്യം ആവശ്യമായ കളിയാണെന്ന് ദിനേശ് കാര്‍ത്തിക് പറഞ്ഞു. നേരത്തെ മെട്രോ നഗരങ്ങളിലാണ് പോക്കര്‍ പ്രശസ്തമായിരുന്നെങ്കില്‍ ഇപ്പോള്‍ രണ്ടാം നിര നഗരവാസികളും ധാരാളമായി ഈ ഗെയിമിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്ന് ഡാന്‍ ബ്ലിറ്റ്‌സറിയന്‍ അഭിപ്രായപ്പെട്ടു.

 

TAGS: Dinesh Karthik |