ആരോഗ്യപ്രവർത്തകരുടെ സുരക്ഷ : കൊച്ചി അമൃത ആശുപത്രിക്ക് കഹോ പുരസ്‌കാരം

Posted on: September 21, 2020

കൊച്ചി ; കൊവിഡ് സമയത്ത് ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തിയ ആശുപത്രികള്‍ക്കായി കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്റെ  പുരസ്‌കാരം കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്  ലഭിച്ചു.

കൊവിഡ് -19  സമയത്ത് ആശുപത്രികള്‍ ജീവനക്കാര്‍ക്ക് ജോലിസ്ഥലത്തെ സുരക്ഷക്കായി സ്വീകരിച്ച നടപടികള്‍ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം ലഭിച്ചത്. വിദേശത്തു നിന്നുള്ള 7 ആശുപത്രികള്‍ ഉള്‍പ്പെടെ നൂറിലധികം ആശുപത്രികള്‍ ഇന്ത്യയില്‍ നിന്നുള്ള അവാര്‍ഡുകളില്‍ ലഭിച്ചു.

അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് പുറമെ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂര്‍ (ചെന്നൈ), രാമയ്യ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിനും (ബാംഗ്ലൂര്‍) യെനെപോയ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിനും (മംഗലാപുരം) വിവിധ പുരസ്‌കാരങ്ങള്‍ നേടി.