പരിധിയില്ലാത്ത വിനോദത്തിന് എക്സ്ട്രീം ബണ്ടില്‍ ബ്രോഡ്ബാന്‍ഡുമായി എയര്‍ടെല്‍

Posted on: September 7, 2020


ന്യൂഡല്‍ഹി: വിനോദത്തെ എന്നന്നേക്കുമായി മാറ്റി മറിച്ചുകൊണ്ട് എയര്‍ടെല്‍ അവതരിപ്പിക്കുന്നു ‘എയര്‍ടെല്‍ എക്സ്ട്രീം ബണ്ടില്‍’. എയര്‍ടെല്‍ എക്സ്ട്രീം ബണ്ടില്‍, എയര്‍ടെല്‍ എക്സ്ട്രീം ഫൈബറിന്റെ ശക്തിയെ 1ജിബിപിഎസ് വേഗം, പരിധിയില്ലാത്ത ഡാറ്റ, എയര്‍ടെല്‍ എക്സ്ട്രീം ആന്‍ഡ്രോയിഡ് 4കെ ടിവി ബോക്സ് എന്നിവയുമായി സംയോജിപ്പിച്ച് എല്ലാ ഒടിടി കണ്ടന്റും ലഭ്യമാക്കുന്നു.

എല്ലാ എയര്‍ടെല്‍ എക്സ്ട്രീം ഫൈബര്‍ പ്ലാനുകളും ഇനി എയര്‍ടെല്‍ എക്സ്ട്രീം ബോക്സ് ഉള്‍പ്പെട്ടതായിരിക്കും. 3999 രൂപയുടെ ബോക്സ് എതു ടിവിയെയും സ്മാര്‍ട്ട് ടിവിയാക്കും. വരിക്കാര്‍ക്ക് എല്ലാ ലൈവ് ചാനലുകളും ലഭ്യമാകും. കൂടാതെ വീട്ടില്‍ ഒരുപാട് വിനോദ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നതും ഒഴിവാക്കും. ആന്‍ഡ്രോയിഡ് 9.0യുടെ കരുത്തില്‍ വരുന്ന സ്മാര്‍ട്ട് ബോക്സിന് ഗൂഗിള്‍ അസിസ്റ്റന്റ് സഹായത്തോടെ ശബ്ദത്താല്‍ തിരച്ചില്‍ നടത്താനാകുന്ന റിമോട്ടുമുണ്ട്. ഇത് പ്ലേസ്റ്റോറിലെ ആയിരക്കണക്കിന് ആപ്പുകളും ഗെയിമുകളും എളുപ്പം ലഭ്യമാക്കുന്നതിന് സഹായിക്കും.

എയര്‍ടെല്‍ എക്സ്ട്രീം ആന്‍ഡ്രോയിഡ് 4കെ ടിവി ബോക്സ് 550 ടിവി ചാനലുകള്‍ വാഗ്ദാനം ചെയ്യുന്നു. എയര്‍ടെല്‍ എക്സ്ട്രീം ആപ്പില്‍ നിന്നും ഒടിടി കണ്ടന്റുകളും ലഭ്യമാകും. എഴ് ഒടിടി ആപ്പുകളിലെയും 5 സ്റ്റുഡിയോകളിലെയും 10,000ത്തോളം സിനിമകളും ഷോകളും ഉള്‍പ്പെടുന്നതാണ് ഇത്. എയര്‍ടെല്‍ എക്സ്ട്രീം ബണ്ടില്‍ പ്രമുഖ വീഡിയോ സ്ട്രീമിങ് ആപ്പുകളും കോംപ്ലിമെന്റായി വാഗ്ദാനം ചെയ്യുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ, സീ5 തുടങ്ങിയവ എയര്‍ടെല്‍ എക്സ്ട്രീം ബോക്സിലൂടെ ലഭിക്കും.

എല്ലാ എയര്‍ടെല്‍ എക്സ്ട്രീം ഫൈബര്‍ പ്ലാനുകളും പരിധിയില്ലാത്ത ഡാറ്റാ ആനൂകൂല്യങ്ങളുമായാണ് വരുന്നത്. ഉന്നത നിലവാരത്തിലുള്ള ഡിജിറ്റല്‍ ഉള്ളടക്കം ഡാറ്റ പരിധി കഴിയുമെന്ന ആശങ്കയില്ലാതെ കാണാം. ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എയര്‍ടെല്‍ മിതമായ നിരക്കുകളിലാണ് ലഭ്യമാക്കുന്നത്. എയര്‍ടെല്‍ എക്സ്ട്രീം ഫൈബര്‍ പ്ലാനുകള്‍ 499 രൂപ മുതല്‍ ലഭ്യമാണ്. വിശ്വസനീയമായ നെറ്റ്വര്‍ക്ക്, മികച്ച ഉപഭോക്തൃ സേവനം എന്നിവയെല്ലാം എയര്‍ടെല്‍ ലഭ്യമാക്കുന്നുണ്ട്. എയര്‍ടെല്‍ എക്സ്ട്രീം സെപ്റ്റംബര്‍ ഏഴു മുതല്‍ ലഭ്യമാണ്.

പഠനമായാലും ജോലിയായാലും വിനോദമായാലും ഉപഭോക്താക്കള്‍ ഇപ്പോള്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവിടുന്നുണ്ടെന്നും വിനോദ രംഗത്ത് തങ്ങള്‍ ആവേശകരമായ അവസരങ്ങള്‍ കാണുന്നുവെന്നും ഈ വിഭാഗത്തില്‍ ഏറ്റവും മുന്തിയ പ്ലാറ്റ്ഫോമാണ് എയര്‍ടെല്‍ എക്സ്ട്രീമെന്നും ഭാരതി എയര്‍ടെല്‍ ഹോംസ് ഡയറക്ടര്‍ സുനില്‍ തല്‍ദാര്‍ പറഞ്ഞു.