പുതിയ ക്യാമ്പയിനുമായി ചന്ദ്രിക സോപ്പ്

Posted on: September 3, 2020

കൊച്ചി: ആയുര്‍വേദ സോപ്പ് ബ്രാന്‍ഡായ ചന്ദ്രിക ‘തിളക്കമാര്‍ന്ന സൗന്ദര്യം’ എന്ന പേരില്‍ പുതിയ പരസ്യ ക്യാമ്പയിന്‍ ആരംഭിച്ചു. ചന്ദ്രികയുടെ പുതിയ ടി.വി. പരസ്യത്തില്‍ തെന്നിന്ത്യന്‍ നടി അമല പോളാണ് അഭിനയിച്ചിരിക്കുന്നത്.

പരസ്യത്തിലൂടെ തിളക്കത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വിവരിക്കുകയാണ് അമല. കഴിഞ്ഞ 75 വര്‍ഷമായി, ചന്ദ്രിക വിശ്വാസ്യതയുള്ള ആയുര്‍വേദ സോപ്പ് ബ്രാന്‍ഡാണ്. രാജ്യത്തെ തന്നെ ചുരുക്കം ചില ഹാന്‍ഡ് മെയ്ഡ് സോപ്പുകളില്‍ ഒന്നാണിത്. ‘ചന്ദ്രിക അലോ’ എന്ന ബ്രാന്‍ഡില്‍ ഈയിടെ പുതിയൊരു സോപ്പ് കൂടി പുറത്തിറക്കിയിട്ടുണ്ട്.

 

TAGS: Chandrika Soasp |