ഐ ഡി ബി ഐ ഫെഡറല്‍ മാരത്തണ്‍ 15ന്

Posted on: August 11, 2020

കൊച്ചി : ഐ ഡി ബി ഐ ഫെഡറല്‍ 15ന് സംഘടിപ്പിക്കുന്ന ഫ്യൂച്ചര്‍ ഫിയര്‍ലെസ് മാരത്തണ്‍ സച്ചിന്‍ തെന്‍ഡുല്‍കര്‍ ഓണ്‍ലൈനായി ഫ്‌ളാഗ് ഓഫ് ചെയ്യും. എന്‍ ഇ ബി പോര്‍ട്‌സുമായി ചേര്‍ന്നാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്.

42.2 കിലോമീറ്റര്‍, 21.1 കിലോമീറ്റര്‍, 10കിലോമീറ്റര്‍, 5 കിലോമീറ്റര്‍ എന്നിങ്ങനെ 4 വിഭാഗങ്ങളിലായി 6000 പേരാണ് ഇതുവരെ റജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ലോകത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും മാരത്തണ്‍ പൂര്‍ത്തിയാക്കാം, ട്രാക്കിംഗ് ആപ് ഉപയോഗിച്ച് സമയവും വേഗവും രേഖപ്പെടുത്തണം.

ഇതിന്റെ സ്‌ക്രീന്‍ ഷോട്ടോ, ലിങ്കോ അയച്ചുകൊടുത്താല്‍ യോഗ്യത നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. 10 നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. നാളെ 12 വരെ രജിസറ്റര്‍ ചെയ്യാം. https://nebsports.in/future-fearless-marathon/. 118 രൂപയാണു ഫീസ്.