വോയ്‌സ് ഓഫ് ഇന്ത്യ അപേക്ഷകള്‍ ക്ഷണിച്ചു

Posted on: July 29, 2020


കൊച്ചി : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റ്‌സ് ഫൗണ്ടേഷന്‍ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന വോയിസ് ഓഫ് ഇന്ത്യ എന്ന പരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഭാവി ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍, വികസന സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍ തുടങ്ങിയവ ജനതയ്ക്ക് മുന്‍പില്‍ പങ്കുവെക്കാനുള്ള ഒരു വേദിയാണ് വോയിസ് ഓഫ് ഇന്ത്യ. ഓഗസ്റ്റ്  14 ന് രാത്രി 12 മണി മുതല്‍ യുട്യൂബ് ലൈവിലൂടെ പ്രോഗ്രാം പ്രക്ഷേപണം ചെയ്യും.

അന്തര്‍ദേശീയ, ദേശിയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പ്രവര്‍ത്തകരും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും ഉള്ള യുവ സമൂഹവും വോയ്‌സ് ഓഫ് ഇന്ത്യയുടെ ഭാഗമായി തങ്ങളുടെ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കാന്‍ എത്തും. പങ്കെടുക്കുന്ന മുഴുവന്‍പേരും അവരവരുടെ മാതൃഭാഷയില്‍ ആണ് തങ്ങളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവെക്കുന്നത്  ഈ പരിപാടിയെ വ്യത്യസ്തമാക്കുന്നു.

ഇന്ത്യന്‍ പൗരന്മാരായിട്ടുള്ള മുഴുവന്‍ യുവതീ യുവാക്കള്‍ക്കും പ്രോഗ്രാമില്‍ പങ്കാളികളാകാം. അതിനായി ഭാവി ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് എ്‌ന വിഷയത്തില്‍ 5 മിനിറ്റില്‍ കവിയാതെ സംസാരിച്ച വീഡിയോ 8138000935 എന്ന നമ്പറിലേക്കോ [email protected] എന്ന മെയിലിലേക്കോ അയക്കേണ്ടതാണ്. 40 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് അവസരം. പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

അയക്കുന്ന വീഡിയോകളില്‍ നിന്നും വിദഗ്ധസമിതി തെരഞ്ഞെടുക്കുന്ന വീഡിയോകള്‍ ഉള്‍ക്കൊള്ളിച്ച് ആയിരിക്കും ഓഗസ്റ്റ്  15 ന് നടക്കുന്ന പ്രോഗ്രാം. kitesfoundation.org/voiceofindia എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് +91 – 8547130219, +91 – 7012230960.