ഓക്‌സിജന് ലെനോവയുടെ ദേശീയ പുരസ്‌കാരം

Posted on: May 20, 2020

കോട്ടയം : ആഗോള കംപ്യൂട്ടര്‍ വിപണിയിലെ ഒന്നാംസ്ഥാനക്കാരായ ലെനോവ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിന് ഡിജിറ്റല്‍ ബ്രാന്‍ഡായ ഓക്‌സിജന്‍ അര്‍ഹരായി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ നോണ്‍ മെട്രോ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാപ്‌ടോപ്പുകള്‍ വിറ്റഴിച്ചതിനാണ് അവാര്‍ഡ്.

കഴിഞ്ഞദിവസം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടന്ന നാഷണല്‍ ഡീലര്‍ കോണ്‍ഫറന്‍സിലായിരുന്നു പ്രഖ്യാപനം. ഓകാസിജനില്‍ ലാപ്‌ടോപ്, സ്മാര്‍ട്ടഫോണ്‍, ഹോം അപ്ലയന്‍സ് തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി ലഭ്യമാണ്.

TAGS: Oxygen Digital |