4ജി നെറ്റ് വർക്ക് : വോഡഫോണ്‍ ഐഡിയ മുന്‍നിരയില്‍

Posted on: April 16, 2020

കൊച്ചി: മൊബൈല്‍ ശൃംഖലകളുടെ പ്രകടനം സംബന്ധിച്ച് ഓപണ്‍ സിഗ്നല്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ദ്വൈവര്‍ഷ റിപ്പോര്‍ട്ടു പ്രകാരം ഡൗണ്‍ലോഡ് വേഗത, അപ്‌ലോഡ് വേഗത, വീഡിയോ അനുഭവം തുടങ്ങിയവയുടെ കാര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം എന്ന പദവിക്ക് വോഡഫോണ്‍ ഐഡിയ അര്‍ഹമായി.

91 ശതമാനം ജില്ലകളിലും സംയോജനം പൂര്‍ത്തിയായതോടെ വോഡഫോണ്‍ ഐഡിയയുടെ ടര്‍ബോനെറ്റ് 4ജി രാജ്യത്തെ പ്രമുഖ വിപണികളിലെല്ലാം വന്‍ തോതിലുള്ള മെച്ചപ്പെടുത്തലാണു കാഴ്ച വെക്കുന്നത്. ഓപ്പണ്‍ സിഗ്‌നലിന്റെ ഏപ്രില്‍ ’20 റിപ്പോര്‍ട്ട് 48 നഗരങ്ങളിലുടനീളമുള്ള ഡാറ്റ വേഗതയും അനുഭവവും വിശകലനം ചെയ്യുന്നു.

മെട്രോകള്‍ അടക്കം 29 നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന അപ്‌ലോഡ് വേഗതയാണ് വോഡഫോണ്‍ ഐഡിയയ്ക്കുള്ളത്. വീഡിയോ അനുഭവത്തിന്റെ കാര്യത്തില്‍ 24 നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ളപ്പോള്‍ 16 നഗരങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. 4ജി വോയ്‌സ്ആപ് അനുഭവത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തും വോഡഫോണ്‍ ഐഡിയയാണ്.

ഡൗണ്‍ലോഡ് വേഗതയുടെ കാര്യത്തില്‍ 32 നഗരങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. ഡെല്‍ഹി, മുംബൈ, ചെന്നൈ, ചണ്ഡിഗഡ്, അഹമ്മദാബാദ് തുടങ്ങിയവ ഈ നഗരങ്ങളില്‍ ഉള്‍പ്പെടുന്നു. മറ്റു 12 നഗരങ്ങളില്‍ രണ്ടാം സ്ഥാനവുമുണ്ട്. ഇപ്പോഴത്തെ മഹാമാരിയുടെ പശ്ചാത്തലത്തിലും ഉപഭോക്താക്കള്‍ക്കു മികച്ച സേവനം ലഭ്യമാക്കുന്ന പ്രതിബദ്ധതയാണ് വോഡഫോണ്‍ ഐഡിയ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്.

TAGS: Vodafone - Idea |