മൈജിയില്‍ ഓണ്‍ലൈന്‍, ഹോം ഡെലിവറി സേവനങ്ങള്‍

Posted on: March 21, 2020

കൊച്ചി : പൊതു സമ്പര്‍ക്കം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പാലിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍, ഹോം ഡെലിവറി സേവനം വിപുലപ്പെടുത്തി മൈജി ഡിജിറ്റല്‍ ഷോറൂം. www.myg.in എന്ന വെബ്‌സൈറ്റിലൂടെ ഷോറൂമികളില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഉപഭോക്താക്കള്‍ക്കു ലഭിക്കും.

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ഡെസ്‌ക് ടോപ്, ക്യാമറ, ടിവി, എസി, ആക്‌സസറീസ് തുടങ്ങിയവ ഓണ്‍ലൈനില്‍ ലഭിക്കും. വിവിധ ഓഫറുകളുമുണ്ട്.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഗൂഗിള്‍ പേ, നെറ്റ് ബാങ്കിംഗ്, കാഷ് ഓണ്‍ ഡെലിവറി മാര്‍ഗങ്ങളില്‍ പണമടയ്ക്കാം. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉത്പന്നങ്ങള്‍ ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കാന്‍ കഴിയുമെന്ന് മൈജി അധികൃതര്‍ അറിയിച്ചു.

TAGS: Myg |