71 ശതമാനം ഇന്ത്യന്‍ സ്ത്രീകള്‍ വ്യായാമം ചെയ്യുന്നില്ലെന്ന് ഗോദ്റെജ് ഇന്റീരിയോ സര്‍വേ

Posted on: March 9, 2020

കൊച്ചി: ജോലി ഉത്തരവാദിത്വങ്ങള്‍ കാരണം 39 ശതമാനം വനിത പ്രൊഫഷണലുകള്‍ക്കും ദിവസേന വ്യായാമം ചെയ്യാന്‍ കഴിയുന്നില്ലെന്ന് ഗോദ്റെജ് ഇന്റീരിയോ സര്‍വേ. ജോലി സമ്മര്‍ദം, സാങ്കേതികവിദ്യ, ദൈനംദിന കാര്യങ്ങള്‍ എന്നിവ കാരണം ഇന്ത്യക്കാര്‍, അവര്‍ക്കു വേണ്ടിയും കുടുംബ ബന്ധത്തിനും അവരുടെ താല്‍പര്യങ്ങള്‍ക്കും വേണ്ടി കുറഞ്ഞ സമയവും അവസരങ്ങളുമാണ് കണ്ടെത്തുന്നതെന്നും ‘മെയ്ക് സ്പേയ്സ് ഫോര്‍ ലൈഫ്’ എന്ന പേരില്‍ സംഘടിപ്പിച്ച സര്‍വേ വെളിപ്പെടുത്തുന്നു.

സ്ത്രീകളുടെ ജീവിതാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിനായാണ് ‘മെയ്ക് സ്പേയ്സ് ഫോര്‍ ലൈഫിന്റെ വനിതാ ദിന പതിപ്പെന്ന് ഗോദ്റെജ് ഇന്റീരിയോയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അനില്‍ മാത്തൂര്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമെന്ന നിലയില്‍, ഇന്ത്യ പൊതുജനാരോഗ്യ മേഖലയില്‍ വലിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ട്. പരസ്പരബന്ധിതമായ സാമൂഹികവും സാംസ്‌കാരികവുമായ ഘടകങ്ങളാല്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ആരോഗ്യത്തിന് ഏറ്റവും കുറഞ്ഞ മുന്‍ഗണനയാണ് ലഭിക്കുന്നത്. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വ്യായാമം ചെയ്യാന്‍ സമയം ലഭിക്കുന്നില്ലെന്നത് ഗൗരവതരമായ കാര്യമാണെന്നും സര്‍വേ പറയുന്നു.

71 ശതമാനം സ്ത്രീകള്‍ ദിവസവും വ്യായാമം ചെയ്യുന്നില്ലെന്നും പുരുഷന്‍മാരില്‍ ഇത് 63 ശതമാനമാണെന്നും സര്‍വേ വെളിപ്പെടുത്തി. കുടുംബ ഉത്തരവാദിത്തങ്ങള്‍ കാരണം തങ്ങള്‍ക്ക് ദിവസേന വ്യായാമം ചെയ്യാന്‍ കഴിയില്ലെന്ന് ഏകദേശം മൂന്നിലൊന്ന് (30%) സ്ത്രീകളും മൊത്തത്തില്‍ വ്യായാമം ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് 30 ശതമാനം സ്ത്രീകളും വെളിപ്പെടുത്തി. കൂടാതെ, തൊഴില്‍-ജീവിത െകണക്കിലെടുക്കുമ്പോള്‍ പ്രൊഫഷണല്‍ പുരുഷന്മാരില്‍ ഏഴില്‍ അഞ്ചു പേരും (76%) വനിതാ പ്രൊഫഷണലുകളില്‍ ഏഴില്‍ മൂന്ന് പേരും (54%) അവരുടെ ജീവിതം ജീവിക്കാന്‍ പറ്റുന്നില്ലായെന്നും സര്‍വേ പറയുന്നു.

66 ശതമാനം ഇന്ത്യക്കാരും സ്ഥിരമായി വ്യായാമം ചെയ്യുന്നില്ലെന്നും ദേശീയ സര്‍വേ കണ്ടെത്തി. 49.9 ശതമാനം പേര്‍ ജോലി പ്രതിബദ്ധതകള്‍ കാരണവും 29.3 ശതമാനം ഇന്ത്യക്കാര്‍ കുടുംബ ഉത്തരവാദിത്തങ്ങള്‍ കാരണവുമാണ് ദിവസേന വ്യായാമം ചെയ്യാത്തത്. 20.9 ശതമാനം പേര്‍ വ്യായാമം ചെയ്യാന്‍ തീരെ താല്‍പര്യമില്ലാത്തവരാണ്. ചണ്ഡിഗഢ്, മുംബൈ, ജയ്പൂര്‍, പട്ന, കോയമ്പത്തൂര്‍, പൂനെ, ലക്നൗ, ഹൈദരാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, അഹമ്മദാബാദ് എന്നിവ ഉള്‍പ്പെടെ 13 നഗരങ്ങളിലായി താമസിക്കുന്ന 1300 ഇന്ത്യക്കാരിലാണ് സര്‍വേ നടത്തിയത്.

TAGS: Godrej Interio |