ത്രിതല ഫൈബർ സയൻസ് പിൻബലവുമായി ഫാബ്രിക് കെയർ

Posted on: November 20, 2014

P&G-Future-Fabrics-Berlin-B

പി ആൻഡ് ജി വസ്ത്രസംരക്ഷണത്തിനായുള്ള ത്രിതല ഫൈബർ സയൻസ് രീതി അവതരിപ്പിച്ച് ബെർലിൻ ഫ്യുച്ചർ ഫാബ്രിക്‌സ് ഇവന്റിൽ ശ്രദ്ധേയരായി.

വസ്ത്രങ്ങളുടെ ഭംഗിയും ആകർഷണീയതയും സംരക്ഷിച്ചു വൈവിധ്യമാർന്ന ഫാഷൻ ട്രെൻഡുകൾ സംരക്ഷിക്കുകയെന്ന വെല്ലുവിളി നേരിടാനുള്ള പി ആൻഡ് ജി ഫാബ്രിക് കെയറിന്റെ കഴിവു തെളിയിക്കുന്നതായിരുന്നു ബെർലിനിൽ സമാപിച്ച ഫ്യൂച്ചർ ഫാബ്രിക്‌സ് ഇവന്റ്.

പി ആൻഡ് ജി യുടെ ഗവേഷണ വികസന വിഭാഗം ഡയറക്ടർ ജോൺ ടർണറാണ് വസ്ത്രങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ത്രിതല ഫൈബർ സയൻസ് സമീപനത്തെക്കുറിച്ചു വിശദീകരിച്ചത്.