രഹോ മസ്ത പ്രചാരണവുമായി ഓയോ

Posted on: November 28, 2019

കൊച്ചി: വലിയ ഹോട്ടല്‍-ഗൃഹ ശൃംഖലയായ ഓയോ പുതിയ പ്രചാരണമായ ‘ഓയോ – രഹോ മസ്ത്’ ന് തുടക്കമിട്ടു. ഓരോ വ്യക്തിയുടെയും ആവശ്യങ്ങള്‍ക്ക് അനുസൃതമായി മികച്ച സേവനം ലഭ്യമാകുന്ന താങ്ങാവുന്ന, പ്രാപ്യമായ, നിലവാരമുള്ള വാസ സ്ഥലം ഒരുക്കുക എന്ന കാഴ്ചപ്പാടിലാണ് ഓയോ സ്ഥാപിതമായിരിക്കുന്നത്. വര്‍ഷങ്ങളായി, യാത്രക്കാരും നഗരവാസികളും സ്ഥലം, ഗുണനിലവാരം, വില എന്നിവയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. ചെലവിലെ അസമത്വം ഇല്ലാതാക്കി ഒന്നു ബട്ടണ്‍ അമര്‍ത്തിയാല്‍ ഏതു തരം യാത്രക്കാര്‍ക്കും സുരക്ഷിതവും സൗകര്യപ്രദവുമായ ആതിഥേയത്വം ലഭ്യമാക്കുകയാണ് ഓയോ. ഈ ആശയം പ്രതിഫലിക്കുന്നതാണ് ‘രഹോ മസ്ത്’.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിലൂടെയാണ് വലിയ ബ്രാന്‍ഡുകള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും ‘രഹോ മസ്ത്’ പ്രചാരണം ശരാശരി ഇന്ത്യക്കാരന്റെ ആവശ്യങ്ങള്‍ക്കുള്ള മറുപടിയാണെന്നും ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് ഇന്ത്യ, ദക്ഷിണേഷ്യ സിഇഒ ആദിത്യ ഘോഷ് പറഞ്ഞു.

TAGS: OYO |