തെറ്റായ വാർത്തകൾ : യെസ് ബാങ്ക് പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി

Posted on: October 9, 2019

മുംബൈ: വാട്‌സാപ്പ് പോലുള്ള  സാമൂഹ്യമാധ്യമങ്ങള്‍  വഴി ബാങ്കിനെക്കുറിച്ച്
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ യെസ് ബാങ്ക് മുംബൈ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി.

ഈ വ്യാജ വാര്‍ത്തകളുടെ ഉറവിടം കണ്ടെത്താനും  ആരോപണ വിധേയരായവരുമായി നേരിട്ടോ അല്ലോതെയോ ബന്ധപ്പെട്ടവരുടെ ബാങ്കിന്റെ ഓഹരികളലെ ഷോര്‍ട്ട് സെല്‍ നില അറിയാനും വിവിധ മേഖലകളില്‍നിന്നുള്ള വിദഗ്ധരുടെ ടീമിനെ നിയോഗിക്കണമെന്നും ബാങ്ക് ആഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങളായി  ബാങ്കിനെതിരേ വ്യാജ വാര്‍ത്തകളും ഊഹോപോഹങ്ങളും അപവാദങ്ങളും വാട്‌സാപ്പിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും പ്രപചരിപ്പിച്ച് ബാങ്ക് ഡിപ്പോസിറ്റര്‍മാരുടെ മനസില്‍ അനീതിയും ആശങ്കയും സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണ്. ബാങ്ക് ഡിപ്പോസിറ്റര്‍മാര്‍, ഓഹരിയുടകള്‍ ഉള്‍പ്പെടെ ബാങ്കുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍, പൊതുജനങ്ങൾ തുടങ്ങിയവര്‍ക്കു മുമ്പില്‍ ബാങ്കിന്റെ പ്രതിച്ഛായ മോശപ്പെടുത്തുവാന്‍ ശ്രമിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിപ്പിക്കുന്നത്.

ബാങ്കുമായി ബന്ധപ്പെട്ട എല്ലാവരുടേയും താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ മാത്രമല്ല, ഇവര്‍ക്കിടയില്‍ ആശങ്കയും സൃഷ്ടിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ എടുക്കുവാനും തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നു ബാങ്ക് വ്യക്തമാക്കി. ബാങ്കിന്റെ ധനകാര്യ നില സുരക്ഷിതവും ശക്തവുമാണെന്നും യെസ് ബാങ്ക് അധികൃതര്‍ ആവര്‍ത്തിച്ചു.

TAGS: Yes Bank |