May 2024
ഹെലോയുടെ ഫ്രൈഡേ ഫീവര്‍ അവതരിപ്പിച്ചു
Posted on: July 26, 2019
കൊച്ചി: രാജ്യത്തെ സാമൂഹ്യ മാധ്യമ സംവിധാനമായ ഹെലോ 14 ഭാഷകളിലെ പുതിയ സിനിമകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനു വഴിയൊരുക്കിക്കൊണ്ട് ഫ്രൈഡേ ഫീവര്‍ എന്ന ഓണ്‍ലൈന്‍ ഷോയ്ക്ക് തുടക്കം കുറിച്ചു. ഉടന്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ വിശേഷങ്ങളും തിരശീലയ്ക്കു പിന്നിലെ വാര്‍ത്തകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാന്‍ താരങ്ങള്‍ക്ക് അവസരമൊരുക്കുന്ന രീതിയിലാണ് ഈ ഷോ.
വിജയ് ദേവരകൊണ്ട അവതരിപ്പിച്ച ഷോയുമായാണ് ഇതിനു തുടക്കം കുറിച്ചത്. ഡിയര്‍ കോമ്രേഡിന്റെ വിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഷോയാണ് ജൂലൈ 26ന് അവതരിപ്പിക്കുന്നത്. രസകരമായ അഞ്ചു വിഭാഗങ്ങളിലെ ചോദ്യങ്ങളും ഉത്തരങ്ങളുമായാണ് ഫ്രൈഡേ ഫീവര്‍ അവതരിപ്പിക്കുന്നത്. താരങ്ങള്‍ക്ക് ചുരുക്കത്തിലോ വിശദമായോ ഉത്തരങ്ങള്‍ നല്കാനുമാവും.
ലോകത്തെങ്ങുമുള്ള ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ ചലച്ചിത്ര സംബന്ധിയാ വിവരങ്ങള്‍ പങ്കുവെക്കാന്‍ അവസരം ഒരുക്കുന്നതിലൂടെ ജനപ്രീതി നേടിയ ഹെലോ ഫ്രൈഡേ ഫീവറിലൂടേയും ഇതേ രീതിയിലുള്ള ആവേശം തന്നെയാണ് സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. 14 ഇന്ത്യന്‍ ഭാഷകളിലെ സിനിമാ വിശേഷങ്ങള്‍ നല്കുന്ന ഈ ആപ്പ് ഐ.ഒ.എസിലും ആന്‍ഡ്രോയ്ഡിലും ലഭ്യമാണ്.
TAGS: Helo |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
പ്രാദേശിക ആരാധകരുമായി ഇടപഴകാന്‍ കൂടുതല്‍ ബോളിവുഡ് താരങ്ങള്‍ ഹെലോയില്‍ ചേര്‍ന്നു
സെലിബ്രിറ്റികള്‍ക്ക് ആരാധകരുമായി നേരില്‍ സംവദിക്കാന്‍ ഹെലോ ലൈവ്
കേരളത്തിലെ യാത്രാ ട്രെന്‍ഡുകള്‍ വെളിപ്പെടുത്തി ഹെലോ ട്രാവല്‍; മൂന്നാര്‍ പ്രിയപ്പെട്ട ലക്ഷ്യം
ഹെലോയുടെ ആന്റിഡെങ്കി പ്രചാരണത്തിന് 150 ദശലക്ഷത്തിലധികം കാഴ്ച്ചക്കാര്‍