ഹെലോയുടെ ഫ്രൈഡേ ഫീവര്‍ അവതരിപ്പിച്ചു

Posted on: July 26, 2019

കൊച്ചി: രാജ്യത്തെ സാമൂഹ്യ മാധ്യമ സംവിധാനമായ ഹെലോ 14 ഭാഷകളിലെ പുതിയ സിനിമകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനു വഴിയൊരുക്കിക്കൊണ്ട് ഫ്രൈഡേ ഫീവര്‍ എന്ന ഓണ്‍ലൈന്‍ ഷോയ്ക്ക് തുടക്കം കുറിച്ചു. ഉടന്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ വിശേഷങ്ങളും തിരശീലയ്ക്കു പിന്നിലെ വാര്‍ത്തകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാന്‍ താരങ്ങള്‍ക്ക് അവസരമൊരുക്കുന്ന രീതിയിലാണ് ഈ ഷോ.

വിജയ് ദേവരകൊണ്ട അവതരിപ്പിച്ച ഷോയുമായാണ് ഇതിനു തുടക്കം കുറിച്ചത്. ഡിയര്‍ കോമ്രേഡിന്റെ വിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഷോയാണ് ജൂലൈ 26ന് അവതരിപ്പിക്കുന്നത്. രസകരമായ അഞ്ചു വിഭാഗങ്ങളിലെ ചോദ്യങ്ങളും ഉത്തരങ്ങളുമായാണ് ഫ്രൈഡേ ഫീവര്‍ അവതരിപ്പിക്കുന്നത്. താരങ്ങള്‍ക്ക് ചുരുക്കത്തിലോ വിശദമായോ ഉത്തരങ്ങള്‍ നല്‍കാനുമാവും.

ലോകത്തെങ്ങുമുള്ള ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ ചലച്ചിത്ര സംബന്ധിയാ വിവരങ്ങള്‍ പങ്കുവെക്കാന്‍ അവസരം ഒരുക്കുന്നതിലൂടെ ജനപ്രീതി നേടിയ ഹെലോ ഫ്രൈഡേ ഫീവറിലൂടേയും ഇതേ രീതിയിലുള്ള ആവേശം തന്നെയാണ് സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. 14 ഇന്ത്യന്‍ ഭാഷകളിലെ സിനിമാ വിശേഷങ്ങള്‍ നല്‍കുന്ന ഈ ആപ്പ് ഐ.ഒ.എസിലും ആന്‍ഡ്രോയ്ഡിലും ലഭ്യമാണ്.

TAGS: Helo |