വീല്‍ചെയര്‍ ക്രിക്കറ്റുമായി സഹകരിക്കാന്‍ ഹെലോ

Posted on: May 16, 2019

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ഹെലോ ഇന്ത്യന്‍ വീല്‍ ചെയര്‍ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിക്കുന്നു. ഏഷ്യ കപ്പ് 2019ന്റെ ടീം സ്‌പോണ്‍സര്‍ ആകാന്‍ ഹെലോ തീരുമാനിച്ചു. നേപ്പാളില്‍ വെച്ചാണ് മത്സരം. ഇന്ത്യന്‍ വീല്‍ ചെയര്‍ ക്രിക്കറ്റിന് പ്രോത്സാഹനവുമായി എത്തുന്ന ആദ്യത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ഹെലോ.

ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വീല്‍ചെയര്‍ ക്രിക്കറ്റ് ടീമിന്റെ ഡിജിറ്റല്‍ മീഡിയ പാര്‍ട്ണറും ഹെലോ ആയിരിക്കും. ഇന്ത്യന്‍ കളിക്കാരുടെ വിവരങ്ങള്‍, മത്സരങ്ങള്‍ തുടങ്ങിയവയെല്ലാം ഹെലോയില്‍ ലഭിക്കും. ഇതിനു മുന്നോടിയായി 200 വീല്‍ചെയര്‍ ക്രിക്കറ്റ് കളിക്കാര്‍ ഹെലോയില്‍ അക്കൗണ്ട് തുടങ്ങി.

വീല്‍ചെയര്‍ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷം ഉണ്ടെന്നും 40 ദശലക്ഷം വരുന്ന ഹെലോ വരിക്കാരുടെ പേരില്‍ ടീമുകള്‍ക്ക് എല്ലാ ആശംസകളും നേരുന്നതായും ഹെലോ കണ്ടന്റ് ഓപ്പറേഷന്‍സ് മേധാവി ശ്യാമംഗ ബറുവ പറഞ്ഞു.

TAGS: Helo |