ലുലു ഫ്‌ളവര്‍ ഫെസ്റ്റ് ആരംഭിച്ചു

Posted on: February 14, 2019

കൊച്ചി : നാലു ദിവസം നീളുന്ന ലുലു ഫ്‌ളവര്‍ ഫെസ്റ്റ് വിപുലമായ പരിസ്ഥിത് ബോധവത്ക്കരണ പരിപോടികളോടെ ആരംഭിച്ചു. ലുലു ഫ്‌ളവര്‍ ഫെസ്റ്റിനു മുന്നോടിയായി ഫ്‌ളവേഴ്‌സ് ഫോര്‍ ദ ഫ്യൂച്ചര്‍ പ്രചാരണ പരിപാടിയ്ക്ക് സിനിമാ താരങ്ങളായ മമ്മൂട്ടിയും നിവിന്‍ പോളിയും ചേര്‍ന്ന് പ്ലാസ്റ്റിക് കുപ്പിയില്‍ തീര്‍ത്ത ചെടിച്ചട്ടിയില്‍ തൈ നട്ടുകൊണ്ട് തുടക്കം കുറിച്ചു.

ഫെസ്റ്റിന്റെ ഭാഗമായി ആകര്‍ഷകമായ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ലുലു ലിറ്റില്‍ പ്രിന്‍സ്, ലിറ്റില്‍ പ്രിന്‍സസ് മത്സരത്തില്‍ കുട്ടികള്‍ ശരീരം പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ചാണ് റാംപില്‍ ചുവടുവെക്കുക. പൂക്കളും പ്രകൃതിയും പശ്ചാത്തലമാകുന്ന ഫോട്ടോഗ്രാഫി മത്സരവും ഉണ്ടാകും. ലുലു ഫ്‌ളവര്‍ ഫെസ്റ്റില്‍ സ്‌കൂളുകള്‍ക്കും പൊതുജനത്തിനും റീസൈക്കിള്‍ ചെയ്ത പൂച്ചെട്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക ഇടം നല്‍കും. പ്ലാസ്റ്റിക് പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് രൂപകല്പന ചെയ്ത ചെടിച്ചട്ടികളുടെ പ്രദര്‍ശനവും മത്സഗവുമുണ്ടാകും. പതിനഞ്ചോളം നഴ്‌സറികളില്‍ നിന്നുള്ള പൂക്കളുടെയും സസ്യങ്ങളുടെയും വില്പനയും പ്രദര്‍ശനവും നടക്കും.

ലുലു മാള്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ സാദിഖ് കാസിം, ലുലു ഗ്രൂപ്പ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ്, ലുലു മാള്‍ മാനേജര്‍ കെ കെ ഷെരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

TAGS: Flower Fest |