അസ്ലം നൈറ്റ് ജനുവരി 25ന്

Posted on: January 21, 2019


കൊച്ചി : പ്രളയാന്തരം ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ കൊച്ചി ശാഖ സംഘടിപ്പിക്കുന്ന 8 മെഗാ മെഡിക്കല്‍ ക്യാമ്പുകളുടെ ഭാഗമായുള്ള അസ്ലം നൈറ്റ് ഈ മാസം 25ന് . പ്രശസ്ത സൗത്ത് ഇന്ത്യന്‍ പിന്നണി ഗായകനും, സ്റ്റേജ് പെര്‍ഫോര്‍മറുമായ മുഹമ്മദ് അസ്ലം നേതൃത്വം നല്‍കുന്ന സംഗീതനിശ വൈകിട്ട് 7 മണിക്ക് കൊച്ചി ഐ.എം.എ ഹൗസില്‍ വെച്ച് നടക്കും. രണ്ടായിരത്തിലധികം സ്റ്റേജ് ഷോകള്‍ ചെയ്തിട്ടുള്ള അസ്ലം ഇരുപത്തിയഞ്ച് വര്‍ഷമായി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചലച്ചിത്ര ഗാനരംഗത്ത് സജീവമാണ്.

ഇന്ത്യയിലും, വിദേശത്തും ഷോകള്‍ ചെയ്യുന്ന ഇദ്ദേഹത്തിന് മുഹമ്മദ് റാഫിയുടെ പാട്ടുകളോടാണ് പ്രിയം. പരിപാടിയുടെ പ്രവേശന പാസുകള്‍ ഐ.എം.എ യില്‍ ലഭിക്കുമെന്നും ഐ.എം.എ പ്രസിഡന്റ് ഡോ.എം.ഐ.ജുനൈദ് റഹ്മാന്‍, സെക്രട്ടറി ഡോ. ഹനീഷ് മീരാസ എന്നിവര്‍ അറിയിച്ചു.

TAGS: IMA | MUhammed Aslam |