ഡിഡിആര്‍സി എസ്ആര്‍എല്‍ ആംബുലന്‍സ് നല്‍കി

Posted on: August 26, 2020

കൊച്ചി: പ്രമുഖ ലബോറട്ടറി ശൃംഖലയായ ഡിഡിആര്‍സി എആര്‍എല്‍ ഡയഗ്‌നോസ്റ്റിക് കോര്‍പറേറ്റ് സോഷ്യല്‍ റെസ് പോണ്‍സിബിലിറ്റിയുടെ ഭാഗമായി ഐഎംഎ കേരളയുടെ ചുമതലയിലുള്ള എറണാകുളം ബ്ലഡ് ബാങ്കിന് ആധുനിക ആംബുലന്‍സ് സംഭാവന ചെയ്തു.

ഡിഡിആര്‍സി എസ്ആര്‍എല്‍ ലാബ് ഡയറക്ടര്‍ ഡോ. സ്മിത അജിത്തില്‍നിന്നു വാഹനത്തിന്റെ താക്കോല്‍ ഐഎംഎ കേരള ഘടകം പ്രസിഡന്റ് ഡോ. ഏബ്രഹാം വര്‍ഗീസ്, എറണാകുളം ബ്ലഡ്ബാങ്ക് സെക്രട്ടറി ഡോ. ജുനൈദ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

ഡിഡിആര്‍സി എസ്ആര്‍എല്‍ സിഇഒ ഡോ. അജിത് ജോയ് ലബോറട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

 

TAGS: DDRC SRL | IMA |