സഹായ ഹസ്തവുമായി പെട്രൊനെറ്റ് എല്‍.എന്‍.ജി.

Posted on: May 7, 2020

കൊച്ചി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തവുമായി പെട്രോനെറ്റ് എല്‍.എന്‍.ജി.  സംസ്ഥാനത്ത് കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരെയും ഭരണ നിര്‍വ്വഹണ സംവിധാനത്തെയും കൊറോണ ബാധയില്‍ നിന്നും സംരക്ഷിക്കുതിനായി ഐ.എം.എ കൊച്ചി തയ്യാറാക്കിയ പദ്ധതിയോടൊപ്പം എല്‍.എന്‍.ജിയും കൈകോര്‍ത്തു.

കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 18 ലക്ഷം രൂപയുടെ പി.പി.കിറ്റ്, മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവ ഐ.എം.എ കൊച്ചിക്ക് കൈമാറി. ഇന്ന് മുതല്‍ പ്രവാസികള്‍ തിരികെ എത്തുന്നതു പ്രമാണിച്ച് എയര്‍ പോര്‍ട്ട്, സീ പോര്‍ട്ട്, കളമശേരി മെഡിക്കല്‍ കോളേജ്, ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് എല്‍.എന്‍.ജിയുടെ സഹായത്തോടെ സംഘടിപ്പിച്ച പി.പി.കിറ്റുകള്‍, ഷീല്‍ഡുകള്‍, മാസ്‌ക്കുകള്‍ തുടങ്ങിയവയുടെ വിരണ ഉദ്ഘടനം ഐ.എം.എ ഹൗസില്‍ സീപോര്‍ട്ട് ഡ്യൂട്ടി ഡോക്ടര്‍ ഡോ. കെ.എ ശ്യാമിനിക്ക് നല്‍കി ഡോ. സജിത്ത് ജോണ്‍, ഡോ.സമിന്‍ സമീദ്, ഡോ.ജോര്‍ജ് തുകലന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.

TAGS: IMA | Petronet LNG |