May 2024
മുത്തൂറ്റ് ഗ്രൂപ്പ് 1088 കോടി രൂപ ആദായ നികുതി നല്കി
Posted on: August 29, 2018
കൊച്ചി: കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 435 കോടി രൂപയോളം ലഭിക്കും വിധമുള്ള ആദായ നികുതി അടവ് നടത്തിയതായി മുത്തൂറ്റ് ഗ്രൂപ്പ് അറിയിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1088 കോടി രൂപയുടെ ആദായനികുതി അടവാണ് മുത്തൂറ്റ് ഗ്രൂപ്പ് നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം ഈ തുകയുടെ 40 ശതമാനമായ 435.2 കോടി രൂപ കേരളത്തിനു ലഭിക്കുക. ഇതില്‍ 217.6 കോടി രൂപ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനായി വകയിരുത്തണമെന്നും മുത്തൂറ്റ് ഗ്രൂപ്പ് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായമെത്തിക്കുന്നതിനായി മുത്തൂറ്റ് ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി രൂപ ഇതിനകം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ തങ്ങളുടെ 35,000 ജീവനക്കാരോട് ആകാവുന്ന എല്ലാ സഹായവും നല്‍കാനും മുത്തൂറ്റ് ഗ്രൂപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പണം, വസ്ത്രങ്ങള്‍, ദുരിതാശ്വാസത്തിനാകുന്ന മറ്റു സാമഗ്രികള്‍ എന്നിവയുടെ രൂപത്തില്‍ പിന്തുണ നല്‍കാനാണ് ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. കോഴഞ്ചേരി, പത്തനംതിട്ട എന്നിവിടങ്ങളിലെ തങ്ങളുടെ ആശുപത്രികളോട് ആവശ്യമായ മേഖലകളില്‍ എല്ലാ സഹായങ്ങളും ലഭ്യമാക്കാനും മുത്തൂറ്റ് ഗ്രൂപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് എം.ജി. ജോര്‍ജ് മുത്തൂറ്റ് അറിയിച്ചു.
TAGS: Muthoot Group |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഫാമിലി ബിസിനസ് അവാര്‍ഡ് മുത്തൂറ്റ് ഗ്രൂപ്പിന്
സുന്‍ഹേരി സോച് സീസണ്-2 അവതരിപ്പിച്ച് മുത്തൂറ്റ് ഫിനാന്‍സ്
മുത്തൂറ്റ് ആഷിയാന പദ്ധതിയുടെ കീഴില്‍ ചെല്ലാനത്ത് നിര്‍മ്മിച്ച 10 വീടുകളുടെ താക്കോല്‍ കൈമാറി
സമ്പൂര്‍ണ ഓട്ടോമാറ്റിക് വീല്‍ ചെയര്‍ പദ്ധതിയുമായി മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്
ലോക്ക്ഡൗണില്‍ 15,000 കുടുംബങ്ങള്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളുമായി മുത്തൂറ്റ് ഗ്രൂപ്പ്