May 2024
ഊബർ ഈറ്റ്‌സ് കേരളത്തിൽ സാന്നിധ്യം ശക്തമാക്കുന്നു
Posted on: July 29, 2018
കൊച്ചി : ജനങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം വിതരണ ആപ്പ് ആയ ഊബർ ഈറ്റ്‌സ് കേരളത്തിലെ തങ്ങളുടെ സാന്നിധ്യ ശക്തമാക്കി. തിരുവനന്തപുരത്തും തൃശൂരിലും സേവനം ആരംഭിച്ചതോടുകൂടി ഊബർ ഈറ്റ്‌സ് സേവനം ലഭ്യമാകുന്ന നഗരങ്ങളുടെ എണ്ണം 23 ആയി. 150 ലേറെ റെസ്‌റ്റോറന്റ് പങ്കാളികളുമായി ഊബർ ഈറ്റ്‌സ് ഈ രണ്ടു നഗരങ്ങളിലും സമീപ പ്രദേശങ്ങളിലെല്ലാം സേവനമെത്തിക്കും.
തിരുവനന്തപുരത്ത് വഴുതക്കാട്, തമ്പാനൂർ, പട്ടം, ഉള്ളൂർ എന്നിവിടങ്ങളിലും തൃശൂരിൽ പൂങ്കുന്നം, തൃശൂർ റൗണ്ട്, കുരിയച്ചിറ എന്നിവിടങ്ങളിലും ഊബർ ഈറ്റ്‌സിന്റെ സേവനങ്ങൾ ലഭിക്കും. തിരുവനന്തപുരത്ത് പാരഗൺ, രാജധാനി, സുപ്രീം ബേക്കേഴ്‌സ്, ആസാദ്, പങ്കായം, എം.ആർ.എ. റെസ്റ്റോറന്റ്, എന്നിവിടങ്ങളിലേയും തൃശൂരിൽ സിസോൺസ്, ഇന്ത്യാ ഗേറ്റ്, മിങ് പാലസ്, ആയുഷ്, ആലിബാബ ആൻഡ് 41 ഡിഷസ് എന്നിവിടങ്ങളിലേയും പുതുമയേറിയ ഭക്ഷണമാവും ഊബർ ഈറ്റ്‌സ് വിതരണം ചെയ്യും.
കേരളത്തിൽ ഊബർ ഈറ്റ്‌സ് ആദ്യമായി അവതരിപ്പിച്ച കൊച്ചിയിൽ റെസ്റ്റോറന്റ് പങ്കാളികളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും വളരെ ആവേശകരമായ പ്രതികരണമാണു ലഭിച്ചതെന്ന് ഊബർ ഈറ്റ്‌സ് കേരള, കർണാടക ജനറൽ മാനേജർ വാർത്തിക ബൻസാൽ പറഞ്ഞു.
TAGS: Uber Eats |
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു