May 2024
പരിധിയില്ലാത്ത വോയ്‌സ് ഡാറ്റാ പദ്ധതിയുമായി വോഡഫോൺ
Posted on: December 27, 2017
കൊച്ചി : അവധിക്കാല ആഘോഷങ്ങൾക്കു കൂടുതൽ മാധുര്യം പകർന്ന് വോഡഫോൺ പ്രീ പെയ്ഡ് ഉപഭോക്താക്കൾക്കായി അവിശ്വസനീയമായ നിരക്കിലുള്ള പുതിയ പദ്ധതി അവതരിപ്പിച്ചു. ഈ പദ്ധതി പ്രകാരം വെറും 198 രൂപയ്ക്ക് പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകളും പ്രതിദിനം 1 ജിബി ഡാറ്റയും ലഭ്യമാക്കും. ഇന്ത്യയിൽ റോമിങിൽ ആയിരിക്കുമ്പോഴും ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകൾ ആസ്വദിക്കാം. ഈ പദ്ധതിയിൽ പ്രതിദിനം 100 സൗജന്യ എസ്.എം.എസും ലഭ്യമാണ്.
28 ദിവസത്തെ കാലയളവുമായി എത്തുന്ന ഈ പദ്ധതി എല്ലാ വോഡഫോൺ 4ജി സർക്കിളുകളിലും ലഭ്യമാണ്. പുതിയ ഉപഭോക്താക്കൾക്ക് 229 രൂപയ്ക്ക് റീ ചാർജ് ചെയ്ത് ഇതേ ആനുകൂല്യങ്ങൾ ആസ്വദിക്കാവുന്നതാണെന്ന് വോഡഫോൺ കൺസ്യൂമർ ബിസിനസ് അസോസിയേറ്റ് ഡയറക്ടർ അവനീഷ് ഘോസല പറഞ്ഞു.
TAGS: Vodafone |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍