May 2024
38 രൂപയുടെ ഛോട്ടാ ചാമ്പ്യൻ പാക്കുമായി വോഡഫോൺ
Posted on: November 13, 2017
കൊച്ചി : ഇതുവരെ ഇല്ലാത്ത നിരക്കിൽ സമഗ്രമായ വോയ്‌സ്, ഡാറ്റ ലഭ്യമാക്കുന്ന ഛോട്ടാ ചാമ്പ്യൻ പാക്കുമായി വോഡഫോൺ ഇന്ത്യ. വോഡഫോൺ ഛോട്ടാ ചാമ്പ്യൻ പാക്കിലൂടെ പ്രീ പെയ്ഡ് വരിക്കാർക്ക് 38 രൂപയ്ക്ക് 100 ലോക്കൽ, എസ്ടിഡി മിനിറ്റുകളും 100 എംബി 3ജി/4ജി ഡാറ്റയും 28 ദിവസത്തേക്ക് ലഭിക്കും.
വരിക്കാർക്ക് കൂടുതൽ മൂല്യം നൽകുന്ന മറ്റൊരു ചുവടുവെയ്പാണ് വോഡഫോൺ ഛോട്ടാ ചാമ്പ്യൻ പാക്ക്. ഇത്രയും മിതമായ നിരക്കിൽ ഒരു മാസത്തേക്ക് കണക്റ്റഡായിരിക്കാനുള്ള ഇത്തരത്തിലുളള ആദ്യത്തെ സംയോജിത പാക്കാണിതെന്നും വോഡഫോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ് അസോസിയേറ്റ് ഡയറക്ടർ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു.
മധ്യപ്രദേശ്, ചത്തീസ്ഗഢ്, ബീഹാർ, ജാർഖണ്ഡ്, ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് 38 രൂപയ്ക്കു റീചാർജ് ചെയ്താൽ 28 ദിവസത്തേക്ക് 100 ലോക്കൽ, എസ്ടിഡി കോളുകളും 200 എംബിയുടെ 2ജി ഡാറ്റയും ലഭ്യമാകും. ഓരോ സർക്കിളുകളിലും വ്യത്യസ്ത നിരക്കുകളായിരിക്കും.
TAGS: Vodafone | Vodafone Chhota Champion Pack |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍