May 2024
ആസ്റ്റർ മെഡ്സിറ്റിയിൽ ബോൺ ടു ലിവ് സൂപ്പർ ഹീറോകളുടെ സംഗമം
Posted on: November 12, 2017
കൊച്ചി : ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക്, നിയോനെറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ നിന്നും അതീവ ഗുരുതരാവസ്ഥയിൽ നിന്ന് അത്ഭുകരമായ ജീവിതം തിരികെ പിടിച്ച കരുന്നുകളുടെ സംഗമം – ബോൺ ടു ലിവ് സംഘടിപ്പിച്ചു.
മാതാപിതാക്കളുടെ ദൃഢനിശ്ചയവും തങ്ങളിലുള്ള വിശ്വാസവുമാണ് ഈ കുട്ടികളുടെ മടങ്ങിവരവിന് ഇടയാക്കിയതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് ഇന്റൻസീവ്കെയർ യൂണിറ്റായി മാറുക എന്നതാണ് ആസ്റ്റർ മെഡ്സിറ്റിയുടെ ലക്ഷ്യമെന്ന് സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു.
മുപ്പതോളം കുട്ടികളും മാതാപിതാക്കളും ബോൺ ടു ലിവ് പരിപാടിയിൽ പങ്കെടുത്തു. സിനിമ-ടെലിവിഷൻ താരം ഗോവിന്ദ് പത്മസൂര്യ മുഖ്യാതിഥിയായിരുന്നു. പീഡിയാട്രിക് ഐസിയു കൺസൾട്ടന്റ് ഡോ. രാജപ്പൻ പിള്ള, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. പി.സി. അലക്സാണ്ടർ, സിഒഒ സാന്റി സാജൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
TAGS: Aster Medcity |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍