May 2024
തിമൂർ കാച്ചി ബിരിയാണിക്ക് രണ്ട് പുരസ്കാരം
Posted on: November 6, 2017
കൊച്ചി : മെട്രോ ഫുഡ് അവാർഡിൽ തിമൂർ കാച്ചി ബിരിയാണിക്ക് ഇരട്ട നേട്ടം. മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരം തിമൂർ കാച്ചി ബിരിയാണി മാനേജിംഗ് പാർട്ണർ ബിന്ദു പോളിക്ക് ലഭിച്ചു. ഇതിനു പുറമെ മികച്ച ബിരിയാണി വിഭാഗത്തിനുള്ള അവാർഡ് തിമൂർ കാച്ചിക്ക് ലഭിച്ചു.
മേയർ സൗമിനി ജെയിൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. കേരള ട്രാവൽ മാർട്ട് സൊസൈറ്റി സെക്രട്ടറി ജോസ് പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഫ. കെ വി തോമസ് എംപി, കെ ജെ മാക്സി എംഎൽഎ, ഷെഫ് നൗഷാദ്, ക്യാപ്റ്റൻ രാജു, മെട്രോമാർട്ട് മാനേജിംഗ് ഡയറക്ടർ സിജി നായർ തുടങ്ങിയവർ സംസാരിച്ചു.
മെട്രോ മാർട്ട്, കെ ടി ഡി സി, ദക്ഷിണ കേരള ഹോട്ടലിയേഴ്സ് ഫോറം, ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ, ഐ എച്ച് എം സി ടി എന്നിവയുടെ സഹകരണത്തോടെയാണ് മികച്ച റെസ്റ്ററന്റുകൾക്കായി കൊച്ചിയിൽ മെട്രോ ഫുഡ് അവാർഡ് സംഘടിപ്പിച്ചത്.
TAGS: Timur Kachi Biriyani |
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു