May 2024
69 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ ഓഫറുമായി വോഡഫോൺ
Posted on: October 27, 2017
കൊച്ചി : ഏതു നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോൾ സൗകര്യവും, അധികം ഡാറ്റയും ലഭ്യമാകുന്ന 69 രൂപയുടെ സൂപ്പർ വീക്ക് പ്ലാൻ വോഡഫോൺ അവതരിപ്പിച്ചു. 69 രൂപ റീചാർജിന് ഒരാഴ്ചത്തേക്ക് എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും 500 എംബി ഡാറ്റയും ലഭ്യമാകും.
പുതിയ സൂപ്പർ പാക്കിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ പോക്കറ്റിന് അനുയോജ്യമായി പരിധിയില്ലാതെ ഉപയോഗിക്കാവുന്ന പ്ലാനുകളാണ് ലഭ്യമാക്കുന്നതെന്നും വോഡഫോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ് അസോസിയേറ്റ് ഡയറക്ടർ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു
സൂപ്പർ വീക്ക് പായ്ക്ക് എല്ലാ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകൾ, യുഎസ്എസ്ഡി, വെബ്‌സൈറ്റ്, മൈ വോഡഫോൺ ആപ്പ് എന്നിവിടങ്ങളിൽ ലഭ്യമായിരിക്കും. ഓരോ സർക്കിളുകളിലും നിരക്കുകൾ വ്യത്യസ്തമായിരിക്കും.
TAGS: Vodafone | Vodafone Offers | Vodafone Unlimited Calls Offer |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍