April 2024
ക്രോസ് റോഡ്സ് സ്കൂൾ ഓഫ് മ്യൂസിക് അക്വോലേഡ് 2017 സംഘടിപ്പിച്ചു
Posted on: March 7, 2017
കൊച്ചി : ക്രോസ് റോഡ്സ് സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ കളമശേരി സെന്റ് തോമസ് മാർത്തോമ ചർച്ച് ഹാളിൽ ക്രോസ് റോഡ്സ് അക്വോലേഡ് 2017 സംഘടിപ്പിച്ചു. ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിന്റെ ഇന്റർനാഷണൽ മ്യൂസിക് സർട്ടിഫിക്കേഷൻ പരീക്ഷ പാസായ കുട്ടികളെ അനുമോദിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ 360 ഓളം കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു.
പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് ആണ് ക്രോസ് റോഡ്സ് സ്കൂൾ ഓഫ് മ്യൂസിക്കിന് നേതൃത്വം നൽകുന്നത്. കളമശേരി സെന്റ് തോമസ് മാർത്തോമ പള്ളി വികാരി റവ. ഡോ. ജോൺ ജോസഫ്, മാനുവൽ ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ ടോംസൻ ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
TAGS: Alphons Joseph | Crossroads School Of Music |
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍
സുസ്ഥിര സംരംഭങ്ങളുമായി ക്ലബ് മഹീന്ദ്ര ഭൗമ ദിനം ആചരിച്ചു
ആഭ്യന്തര യാത്രകളും പുതിയ സ്ഥലങ്ങളും ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമെന്ന് മേക്ക്മൈട്രിപ്പ്