May 2024
വോഡഫോൺ കൊയിലാണ്ടിയിൽ ഗ്ലോബൽ ഡിസൈൻ സ്റ്റോർ തുറന്നു
Posted on: February 14, 2017
കൊയിലാണ്ടി : വോഡഫോൺ ഗ്ലോബൽ ഡിസൈൻ സ്റ്റോർ കൊയിലാണ്ടി മെയ്ൻ റോഡിലുള്ള ഷോബിക സെന്റർ ബിൽഡിംഗിൽ ആരംഭിച്ചു. സ്റ്റോറിന്റെ ഉദ്ഘാടനം കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ കെ ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
ഉപഭോക്താവിന് ഏറ്റവും മികച്ച സേവനാനുഭവം നൽകുന്നതിന്റെ ഭാഗമായാണ് വോഡഫോൺ ഗ്ലോബൽ ഡിസൈൻ സ്റ്റോർ പരിചയപ്പെടുത്തുന്നത്. വോഡഫോണിന്റെ നാളെയുടെ റിട്ടെയ്ൽ എന്ന സങ്കൽപ്പത്തിന്റെ തുടർച്ചയാണ് ഗ്ലോബൽ ഡിസൈൻ സ്റ്റോർ.
ലളിതമായ രൂപഘടനയും സേവനസന്നദ്ധരായ ജീവനക്കാരുമുള്ള ഗ്ലോബൽ ഡിസൈൻ സ്റ്റോർ അവിസ്മരണീയമായ ഒരു ഷോപ്പിങ് അനുഭവമായിരിക്കും നിങ്ങൾക്ക് സമ്മാനിക്കുകയെന്ന് വോഡഫോൺ ഇന്ത്യ കേരള ബിസിനസ് മേധാവി അബിജിത് കിഷോർ പറഞ്ഞു.
TAGS: Vodafone | Vodafone Global Design Store |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍