May 2024
പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങളുമായി വോഡഫോൺ
Posted on: January 26, 2017
കൊച്ചി : വോഡഫോൺ റെഡ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കായി ഏറ്റവും മികച്ച ഡാറ്റാ, വോയ്സ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. വോഡഫോൺ റെഡ് ഉപഭോക്താക്കൾക്ക് 499 രൂപ മുതലുള്ള പദ്ധതികളിൽ അൺ ലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും തടസ്സമില്ലാത്ത 4ജി/3ജി ഡാറ്റാ കോമ്പിനേഷനും ലഭ്യമാകും (*ഓരോ സർക്കിളുകളിലും വ്യത്യസ്ത നിരക്കുകളായിരിക്കും).
499 രൂപ, 699 രൂപ, 999 രൂപ പദ്ധതികളിൽ പരിധിയില്ലാതെ ലോക്കൽ, എസ്ടിഡി. കോളുകളും സൗജന്യ ദേശീയ റോമിംഗും 100 സൗജന്യ എസ്എംഎസുകളും ലഭിക്കും. 499 രൂപ പദ്ധതിയിൽ 4ജി ഉപകരണങ്ങളിൽ 3 ജിബി യും 4ജി അല്ലാത്ത ഉപകരണങ്ങളിൽ ഒരു ജിബിയും ലഭിക്കും. 699 രൂപ, 999 രൂപ പദ്ധതികളിൽ 4ജി ഉപകരണങ്ങളിൽ യഥാക്രമം 5 ജിബി, 8 ജിബി ഡാറ്റയും, 4ജി അല്ലാത്ത ഉപകരണങ്ങളിൽ 2.5 ജിബിയും 5 ജി.ബി.യും വീതം ഡാറ്റായുമാണു ലഭിക്കുക.
റെഡ് 1299 രൂപ, 1699 രൂപ, 1999 രൂപ പദ്ധതികളിൽ, 4ജി ഉപകരണങ്ങളിൽ 12 ജിബി, 20 ജിബി, 24 ജിബി എന്നിങ്ങനെയും, 4ജി ഇതര ഉപകരണങ്ങളിൽ 8 ജിബി. 16 ജിബി, 20 ജിബി എന്നിങ്ങനെയുമാണു ലഭിക്കുക. ഈ മൂന്നു പദ്ധതികളിലും പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകൾക്കു പുറമെ ദേശീയ റോമിംഗിൽ പരിധിയില്ലാതെ പുറത്തേക്കു വിളിക്കുകയും ചെയ്യാം. റോമിംഗിൽ സൗജന്യ ഇൻകമിംഗും 100 സൗജന്യ എസ്എംഎസുകളും ഇവയിലും ലഭ്യമാണ്.
പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളുടെ ഡാറ്റാ, റോമിംഗ് കോൾ ആവശ്യങ്ങൾ സാധ്യമാക്കുന്നതാണ് എല്ലാം അടങ്ങുന്ന പദ്ധതികളെന്ന് വോഡഫോൺ ഇന്ത്യ ചീഫ് കൊമേഴ്സ്യൽ ഓഫിസർ സന്ദീപ് കടാരിയ പറഞ്ഞു.
TAGS: Vodafone | Vodafone Offers | Vodafone Red |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍