May 2024
അന്താരാഷ്ട്ര റോമിംഗ് ഡെയ്ലി പാക്കുകളുമായി വോഡഫോൺ
Posted on: September 1, 2016
കൊച്ചി : വോഡഫോൺ ഇന്ത്യ വോഡഫോൺ അന്താരാഷ്ട്ര റോമിംഗ് ഡെയ്ലി പാക്കുകൾ അവതരിപ്പിച്ചു. അന്താരാഷ്ട്ര റോമിംഗ് ആശങ്കകളില്ലാതെ നടത്താൻ പോസ്റ്റ് പെയ്ഡ് – പ്രീപെയ്ഡ് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതാണ് ഈ പാക്ക്. സൗജന്യ ഇൻകമിംഗ് കോളുകൾ, മിനിട്ടിന് വെറും ഒരു രൂപ നിരക്കിൽ ഔട്ട് ഗോയിംഗ് കോളുകൾ, എംബി ക്ക് ഒരു രൂപ നിരക്കിൽ ഡാറ്റാ എന്നിവയെല്ലാം ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.
യുഎഇ, തായ്ലൻഡ്, സിംഗപ്പൂർ, അമേരിക്ക, യുകെ, ചൈന, ജർമ്മനി, ഹോങ്കോംഗ് തുടങ്ങിയ പ്രമുഖ ബിസിനസ്-അവധിക്കാല യാത്രാ കേന്ദ്രങ്ങളെല്ലാം ഉൾപ്പെടെ 34 രാജ്യങ്ങളിൽ ഡെയ്ലി റോമിംഗ് പാക്ക് ലഭ്യമാണ്. പ്രതിദിനം 500 രൂപ നിരക്കിൽ തങ്ങളുടെ സ്വന്തം ഫോൺ നമ്പറുമായി ആഗോള സഞ്ചാരം നടത്താൻ പുതിയ പാക്ക് ഉപഭോക്താക്കളെ സഹായിക്കുമെന്ന് വോഡഫോൺ ഇന്ത്യ കൊമേഴ്സ്യൽ ഡയറക്ടർ സന്ദീപ് കടാരിയ ചൂണ്ടിക്കാട്ടി.
യാത്രയ്ക്ക് 120 ദിവസം മുന്നേ വരെ ഈ പദ്ധതിക്കായി ബുക്കു ചെയ്യാവുന്നതാണ്. 199 എന്ന നമ്പറിലേക്ക് കഞഛഅങഉഅകഘഥ എന്ന് എസ്എംഎസ് അയച്ച് അന്താരാഷ്ട്ര റോമിംഗ് ഡെയ്ലി പാക്കേജിനെക്കുറിച്ച് കൂടുതൽ അറിയാനാവും.
TAGS: Vodafone | Vodafone International Roaming |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍