May 2024
വസ്തി വിവേകയുടെ ഭാഗമാകാൻ സമി ഡയറക്ട്
Posted on: August 26, 2016
കൊച്ചി : പ്രമുഖ ഹെൽത്ത് സയൻസ് കമ്പനിയായ സമി ലാബ്സിന്റെ അനുബന്ധ സ്ഥാപനമായ സമി ഡയറക്ട് രാജ്യത്തെ ഏറ്റവും വലിയ ആയുർവേദ സെമിനാറായ വസ്തി വിവേക യിൽ പങ്കെടുക്കുന്നു. ഇന്ത്യയിലെ പരമ്പരാഗത മെഡിക്കൽ രീതികളെ കുറിച്ച് അവബോധമുണ്ടാക്കുകയും പ്രചാരണം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാറിൽ സമി ഡയറക്ട് പങ്കെടുക്കുന്നത്. ഓഗസ്റ്റ് 25 മുതൽ 27 വരെ ചെറുതുരുത്തിയിൽ പി എൻ എൻ എം ആയുർവേദ കോളജ് സംഘടിപ്പിക്കുന്ന വസ്തി വിവേകിൽ സമി ഡയറക്ട് തങ്ങളുടെ പ്രകൃതിദത്ത ഉത്പന്നങ്ങൾ അവതരിപ്പിക്കും.
ബംഗലുരു ആസ്ഥാനമായ ഇന്ത്യൻ മൾട്ടിനാഷണൽ ഹെൽത്ത് സയൻസ് കമ്പനിയായ സമി ഡയറക്ട് ഫോട്ടോ ന്യൂട്രിയന്റ്സ്, ഹെർബൽ എക്സ്ട്രാറ്റ്, ഭക്ഷ്യമേഖലയിലെ ഓർഗാനിക് ഇന്റർമീഡിയറ്റ്സ് തുടങ്ങിയവയുടെ നിർമാതാക്കളാണ്.
ആയുർവേദത്തിന്റെ വിശ്വാസ്യത ശാസ്ത്രീയമായി തെളിയിക്കുന്ന നിരവധി നിരീക്ഷണങ്ങൾ അടുത്തിടെ വന്നതായി സമി/ സബ്സിന ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഡോ. മുഹമ്മദ് മജീദ് പറഞ്ഞു. ആരോഗ്യ മേഖലയിലെ ആധുനിക വെല്ലുവിളികൾ നേരിടാൻ ആയുർവേദം പ്രാപ്തമാണ്. പാർശ്വഫലങ്ങൾ ഇല്ലാത്തതിനാലും പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ചികിത്സാരീതി ആയതിനാലും കൂടുതൽ ആളുകൾ ആയുർവേദത്തെ ആശ്രയിക്കുന്നു. മനുഷ്യൻറെ എല്ലാ സിസ്റ്റങ്ങളെയും ആയുർവേദ ചികിത്സ ശുദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിദത്തമായി നിർമിച്ച നിരവധി ന്യൂട്രാസ്യൂട്ടിക്കൽ, കോസ്മറ്റിക് ഉത്പന്നങ്ങൾ സമി ഡയറക്ട് പ്രദർശിപ്പിക്കും. ജോയിന്റ് സപ്പോർട്ട്, കോഗ്നിറ്റിവ് ഹെൽത്ത്, ക്രോണിക് അസുഖങ്ങൾ എന്നിവയെ നേരിടാൻ ഫലപ്രദമായ കർക്കുമിൻ അധിഷ്ഠിത ഉത്പന്നവും സമി ഡയറക്ട് അവതരിപ്പിക്കും. ജൊഹാര കോസ്മറ്റിക് ശ്രേണിയിലുള്ള ഉത്പന്നങ്ങളും സമി ഡയറക്ട് പരിചയപ്പെടുത്തും.
120 ലേറെ രാജ്യാന്തര പേറ്റന്റുകളും പ്രോട്ടീൻ, ഫൈബർ, സ്പോർട്സ് ന്യൂട്രിയന്റ്സ്, കർക്കുമിൻ, പ്രോബയോട്ടിക്സ്, അൻപതിലേറെ പ്രകൃതിദത്ത പേഴ്സണൽ കെയർ ഉത്പന്നങ്ങൾ എന്നിവയും സമി ലാബിനുണ്ട്.
TAGS: Sami Direct |
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു