May 2024
സംസാരത്തിനിടെ തടസം നേരിട്ടാൽ 10 മിനിട്ട് സൗജന്യ ടോക്ക്ടൈമുമായി വോഡഫോൺ
Posted on: August 9, 2016
കൊച്ചി : വോഡഫോൺ ഡിലൈറ്റ്സിനു കീഴിൽ സംസാരത്തിനിടയ്ക്കു എന്തെങ്കിലും തടസം നേരിടുന്നവർക്ക് 10 മിനിറ്റ് സൗജന്യ ടോക്ക് ടൈം നൽകും. വോഡഫോൺ വരിക്കാർക്ക് സംസാരത്തിനിടെ തടസമുണ്ടായാൽ ഉടൻ ‘BETTER’ എന്ന് 199 ലേക്ക് എസ്എംഎസ് ചെയ്താൽ മതി ഉടൻ തന്നെ (30 മിനിട്ടിനകം) 10 മിനിട്ട് ടോക്ക് ടൈം ആ നമ്പറിലേക്ക് ക്രെഡിറ്റ് ചെയ്യും. 67 ശതമാനം വരെയുള്ള അധിക ഡാറ്റാ നേട്ടത്തിനു തൊട്ടുപിന്നാലെയാണ് പുതിയ ഓഫർ.
പ്രീപെയ്ഡ് വരിക്കാർക്ക് ഈ സൗജന്യ ടോക്ക് ടൈമിന് അടുത്ത ദിവസം പാതിരാത്രി വരെ വാലിഡിറ്റിയുണ്ടാകും. പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് ബില്ലിംഗ് സൈക്കിൾ അവസാനിക്കുംവരെയും ഉപയോഗിക്കാം. ഒരു മാസം നീണ്ടു നിൽക്കുന്ന വോഡഫോൺ ഡിലൈറ്റ്സിനിടയിൽ ഒരു തവണ സൗജന്യ ടോക്ക് ടൈം ഉപയോഗിക്കാം. വോഡഫോണിൽ നിന്നും അതേസർക്കിളിലെ വോഡഫോണിലേക്കുള്ള കോളുകൾക്കു മാത്രമായിരിക്കും ഈ ഓഫറെന്ന് വോഡഫോൺ ഇന്ത്യ കൺസ്യൂമർ ഡയറക്ടർ സന്ദീപ് കടാരിയ പറഞ്ഞു.
TAGS: Vodafone | Vodafone Offers |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍