April 2024
ഗോദ്റെജ് ആറു പുതിയ റെഫ്രിജറേറ്ററുകൾ പുറത്തിറക്കി
Posted on: June 30, 2016
കൊച്ചി : ഗോദ്റെജ് അപ്ലയൻസസ് ആറു പുതിയ റെഫ്രിജറേറ്ററുകൾ പുറത്തിറക്കി. അത്യാധുനിക ഷുവർ ചിൽ ടെക്നോളിജിയുടെ സഹായത്തോടെയാണ് റെഫ്രിജറേറ്ററുകൾ രൂപകല്പന ചെയ്തിട്ടുള്ളത്. ദീർഘസമയത്തെ പവർകട്ടിലും വാക്സിൻ, രക്തം തുടങ്ങിയവ കൃത്യമായ തണുപ്പിൽ സൂക്ഷിക്കുന്നതിനു സഹായിക്കുന്നതാണ് കമ്പനി പുറത്തിറക്കിയിട്ടുള്ള മെഡിക്കൽ റെഫ്രിജിറേറ്ററുകൾ.
തുടരെത്തുടരെ കറന്റ് പോകുകയും വരുകയും ചെയ്യുന്ന പ്രദേശങ്ങളെ ലക്ഷ്യമാക്കിയാണ് പുതിയ ലൈറ്റ് ശ്രേണിയിലുള്ള റെഫ്രിജറേറ്ററുകൾ. 51.5 ലിറ്റർ, 75.5 ലിറ്റർ, 99.5 ലിറ്റർ എന്നിങ്ങനെ വാക്സിൻ സ്റ്റോറേജ് ശേഷിയുള്ള മൂന്നു മോഡലുകൾ ഉൾപ്പെടെ ആറു മോഡലുകളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ഇവയുടെ ഹോൾഡ്-ഓവർ ശേഷി യഥാക്രമം 4-5 ദിവസം, 3 ദിവസം, 1-2 ദിവസം എന്നിങ്ങനെയാണ്. വില 70,000-90,000 രൂപ.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ മെഡിക്കൽ റെഫ്രിജറേറ്റർ ഉത്പാദനശേഷി ഇപ്പോഴത്തെ 10,000 യൂണിറ്റിൽനിന്നു 30,000 യൂണിറ്റായി വർധിപ്പിക്കും. ഈ വിഭാഗത്തിൽ 2020-ഓടെ 200 കോടി രൂപ വിറ്റുവരവും കമ്പനി പ്രതീക്ഷിക്കുന്നു. യുകെയിലെ ഷുവർ ചിൽ കമ്പനിയുമായി ചേർന്നാണ് മെഡിക്കൽ റെഫ്രിജിറേറ്റർ കമ്പനി പുറത്തിറക്കിയിട്ടുള്ളത്.
TAGS: Godrej Appliances | Medical Refrigerators | Sure Chill Company |
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍
സുസ്ഥിര സംരംഭങ്ങളുമായി ക്ലബ് മഹീന്ദ്ര ഭൗമ ദിനം ആചരിച്ചു
ആഭ്യന്തര യാത്രകളും പുതിയ സ്ഥലങ്ങളും ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമെന്ന് മേക്ക്മൈട്രിപ്പ്