April 2024
ആഭരണങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറുമായി തനിഷ്ക്
Posted on: May 24, 2016
കൊച്ചി : ജ്വല്ലറി ശൃംഖലയായ തനിഷ്ക് ഉപഭോക്താക്കൾക്കായി അത്യാകർഷകമായ എക്സ്ചേഞ്ച് ഓഫർ അവതരിപ്പിച്ചു. സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ അധിക വിലയില്ലാതെ തന്നെ ഒരു കാരറ്റ് അധികമുള്ള സ്വർണ്ണാഭരണങ്ങൾ തനിഷ്ക് നൽകുന്നു. ഡയമണ്ട് ആഭരണങ്ങൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ രണ്ടു കാരറ്റ് അധികമുള്ള ആഭരണങ്ങൾ ലഭിക്കുന്നു. കേരളത്തിലെ എല്ലാ തനിഷ്ക് ഷോറൂമുകളിലും ഈ ഓഫർ ജൂൺ 12 വരെ ലഭ്യമാണ്.
ആഭരണങ്ങളുടെ പരിശുദ്ധിയാണ് തനിഷ്ക് ഉറപ്പു നൽകുന്നത്. സ്വർണത്തിന്റെ പരിശുദ്ധി അളക്കാനുള്ള കാരറ്റ് മീറ്റർ എല്ലാ തനിഷ്ക് ഷോറൂമുകളിലും ലഭ്യമാണ്. ഉപയോക്താക്കളുടെ കൈയ്യിലുള്ള 18 കാരറ്റ് സ്വർണ്ണാഭരണം ഈ ഓഫറിൽ മാറ്റി വാങ്ങുമ്പോൾ 19 കാരറ്റ് മാറ്റുള്ള സ്വർണ്ണാഭരണങ്ങളാണ് തനിഷ്ക് നൽകുക. പഴയ സ്വർണ്ണാഭരണങ്ങൾ മാറ്റി കൂടുതൽ മാറ്റുള്ള സമകാലിക ഡിസൈനിലുള്ള പുത്തൻ ആഭരണങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് തനിഷ്ക് ഒരുക്കുന്നത്.
TAGS: Tanishq | Tanishq Exchange Offer |