മൂന്ന് പുതിയ അന്താരാഷ്ട്ര ബ്രാൻഡുകളുമായി ആമസോൺ

Posted on: May 18, 2016

Amazon-India-Big

കൊച്ചി : ആമസോൺ ഇന്ത്യയിൽ ജോൺ ബോർഗ്, ഡ്രങ്കൺമങ്കി, റോക്ക്‌ലാൻഡ് ലഗേജ് എന്നീ മൂന്നു പുതിയ അന്താരാഷ്ട്ര ബ്രാൻഡുകൾ കൂടി അവതരിപ്പിച്ചു. ഇരുപത് അന്താരാഷ്ട്ര ബ്രാൻഡുകളിൽ നിന്നായി 4000-ത്തിലധികം ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

സ്വീഡിഷ് ബ്രാൻഡായ ജോൺ ബോർഗിന് യൂറോപ്യൻ രാജ്യങ്ങളിൽ പലയിടങ്ങളിൽ സ്റ്റോറുകളുണ്ട്. ഈ ബ്രാൻഡിൽ ഉൾപ്പെടുന്ന പുതിയ ലെതർ സ്‌നീക്കേഴ്‌സിന് 5999 മുതൽ 7999 രൂപയാണ് വില. മറ്റൊരു ജനപ്രിയ ബ്രാൻഡായ ഡ്രങ്കൺമങ്കി ആമസോണിലൂടെയാണ് ആദ്യമായി ഇന്ത്യൻ വിപണിയിലെത്തുന്നത്. 3999 മുതൽ 6999 രൂപ വരെയാണ് ഈ ബ്രാൻഡ് അണിനിരത്തുന്ന ഷൂസുകൾക്കും സ്‌നീക്കറുകൾക്കും വില. യുഎസ് ബ്രാൻഡായ റോക്ക്‌ലാൻഡിന്റെ തങ്ങളുടെ ഇലക്ട്രിക്ക് ലഗേജ് ശേഖരം ആമസോണിൽ അവതരിപ്പിച്ചു.

ഇറ്റാലിയൻ ജീൻസ് ബ്രാൻഡായ റീപ്ലേയാണ് പുതിയ ബ്രാൻഡുകളിലെ താരം. കഴിഞ്ഞ 30 വർഷമായി ജീൻസ് എന്നതിന്റെ പര്യായമായി മാറിയ റീപ്ലേ മുന്നൂറിൽ അധികം സ്റ്റൈലുകളിലുള്ള ടീ ഷർട്ട്, ഷർട്ട്, ജീൻസ്, പാദരക്ഷകൾ എന്നിവ ആമസോൺ ഫാഷൻ സ്റ്റോറിൽ അവതരിപ്പിക്കുന്നു.

TAGS: Amazon India |