ഐസിഎഐ ഏകദിന സെമിനാർ

Posted on: May 15, 2016

ICAI-Income-service-Tax-Sem

കൊച്ചി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ സി എ ഐ) എറണാകുളം ശാഖ വരുമാന നികുതിയിലെയും സേവനനികുതിയിലെയും പുതിയ ഭേദഗതികളെക്കുറിച്ച് ഹോട്ടൽ വുഡ്‌സ്മാനറിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. സർവീസ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണർ രാജേശ്വരി എസ് നായർ സെമിനാർ ഉദ്ഘാടനം ചെയ്തു.

വരുമാന നികുതി നിയമത്തിലെ പുതിയ ഭേദഗതികളെ കുറിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പി എം വീരമണി (കൊച്ചി) യും സേവനനികുതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബംഗലുരുവിൽ നിന്നുള്ള അഡ്വ. പി എം പ്രഭാകരനും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. എറണാകുളം ശാഖ ചെയർമാൻ ടി എൻ സുരേഷ് സ്വാഗതവും വൈസ് ചെയർമാൻ ലൂക്കോസ് ജോസഫ് നന്ദിയും രേഖപ്പെടുത്തി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 300 ഓളം ചാർട്ടേഡ് അക്കൗണ്ടന്റുമാർ സെമിനാറിൽ പങ്കെടുത്തതായി എറണാകുളം ശാഖ ചെയർമാൻ ടി എൻ സുരേഷ് അറിയിച്ചു.