വീഡിയോകോൺ ഡി2എച്ചിൽ കുംഭ മേള സംപ്രേക്ഷണം

Posted on: May 13, 2016

Videocon-d2h-Logo-Big

കൊച്ചി : വീഡിയോകോൺ ഡി2എച്ച് ദർശൻ ചാനലിൽ മെയ് 15 മുതൽ 21 വരെ ഉജ്ജയിൻ കുംഭമേളയോടനുബന്ധിച്ചുള്ള പുണ്യസ്‌നാനം സംപ്രേക്ഷണം ചെയ്യും. രാവിലെ 4 മണി മുതൽ 10 മണി വരെയാണ് പരിപാടി.

മെയ് 15, 17, 19, 20, 21 തീയതികളിൽ കുംഭമേളയുടെ തൽസമയ സംപ്രേക്ഷണമാണുണ്ടാവുക. മെയ് 9 ന് അക്ഷയ തൃതീയ ദിനത്തിലും മെയ് 11 ന് വൈശാഖ പഞ്ചമിയ്ക്കും പുണ്യസ്‌നാനം സംപ്രേക്ഷണം ചെയ്യപ്പെടുകയുണ്ടായി.

വിവിധ മത വിഭാഗങ്ങളുടെ ഉത്സവങ്ങളും പുണ്യദിനങ്ങളും വിശ്വാസികളിലെത്തിക്കുന്നതിലാണ് ഡി2എച്ച് ദർശൻ ചാനൽ ശ്രദ്ധിക്കുന്നതെന്ന് വീഡിയോകോൺ ഡി2എച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടർ സൗരഭ് ധൂത് പറഞ്ഞു.