വീഡിയോകോൺ ഡി2എച്ചിൽ 15 എച്ച്ഡി ചാനലുകൾ കൂടി

Posted on: October 16, 2016

Videocon-d2h-Logo-Big

കൊച്ചി : ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വീഡിയോകോൺ ഡി2എച്ചിൽ 15 എച്ച്ഡി ചാനലുകൾ കൂടി ഉൾപ്പെടുത്തി. ഇതോടെ മൊത്തം എച്ച്ഡി ചാനലുകളുടെ എണ്ണം 60 ആയി. സാബ് ടിവി, സീ കഫെ, സീ ടാക്കീസ്, സീ മറാത്തി, സ്റ്റാർ വിജയ്, മാ ടിവി, കളേഴ്‌സ് കന്നഡ, സ്റ്റാർ പ്രവാഹ്, കളേഴ്‌സ് മറാത്തി, സ്റ്റാർ ജെയ്ഷ, സ്റ്റാർ ജെയ്ഷ മൂവീസ്, കളേഴ്‌സ് ബംഗ്ല, സ്റ്റാർ സ്‌പോർട്‌സ് സെലക്റ്റ് 1, സ്റ്റാർ സ്‌പോർട് സെലക്റ്റ് 2, സീ മറാത്ത എന്നിവയുടെ ഹൈഡെഫിനിഷൻ ചാനലുകളാണ് വീഡിയോകോൺ ഡി2എച്ചിൽ പുതുതായി കൂട്ടിച്ചേർക്കപ്പെട്ടത്.

വൈകാതെ എച്ച്ഡി ചാനലുകളുടെ എണ്ണം 100 ആക്കി വർധിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വീഡിയോകോൺ ഡി2എച്ച് എക്‌സിക്യൂട്ടീവ് ചെയർമാൻ സൗരഭ് ധൂത് പറഞ്ഞു. എച്ച്ഡി ചാനലുകൾക്ക് പ്രിയം വർധിച്ചു വരുന്ന പ്രവണത കണക്കിലെടുത്താണ് ഈ നടപടി. പുതുതായി കൂട്ടിച്ചേർക്കപ്പെട്ട എച്ച്ഡി ചാനലുകൾ ഹിന്ദി, പ്രദേശിക ഭാഷാവിഭാഗങ്ങളിൽപെടുന്നവയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അനിൽ ഖേര ചൂണ്ടിക്കാട്ടി.

TAGS: Videocon D2H |