വീഡിയോകോൺ ഡി2എച്ചിന് സിഎസ്‌സി ഇഗവേണൻസുമായി ധാരണ

Posted on: September 9, 2016

Videocon-d2h-Logo-Big

കൊച്ചി : ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗ്രാമങ്ങളിൽ ഡിടിഎച്ച് സേവനം ലഭ്യമാക്കുന്നതിന് വീഡിയോകോൺ ഡി2എച്ചും കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിഎസ്‌സി ഇഗവേണൻസ് സർവീസസുമായി കരാറായി. ഡിടിഎച്ച് സേവനദാതാക്കളിൽ വീഡിയോകോൺ ഡി2എച്ചുമായി മാത്രമാണ് കേന്ദ്ര സർക്കാർ സ്ഥാപനം ഇത്തരമൊരു കൂട്ടുകെട്ടുണ്ടാക്കിയിട്ടുള്ളതെന്ന് വീഡിയോകോൺ ഡി2എച്ച് എക്‌സിക്യൂട്ടീവ് ചെയർമാൻ സൗരഭ് ധൂത് പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഒരു ലക്ഷത്തിലേറെ ഐടി – അധിഷ്ഠിത ആക്‌സസ് പോയിന്റുകൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്നതാണ്. സിഎസ്‌സിഎസ് (കോമൺ സർവീസ് സെന്ററുകൾ) വഴി സർക്കാരിന്റെയും സ്വകാര്യ മേഖലയുടേയും സേവനങ്ങൾ ക്രോഡീകരിച്ച് വീഡിയോകോൺ ഡി2എച്ച് വഴി ജനങ്ങളിലെത്തിക്കുന്നതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അനിൽ ഖേര പറഞ്ഞു.

TAGS: Videocon D2H |