ആമസോൺ ഇന്ത്യയിൽ നാച്ചുറൽ ബ്യൂട്ടി സ്റ്റോർ

Posted on: May 12, 2016

Amazon-India-Big

കൊച്ചി : ഓൺലൈൻ സ്റ്റോറായ ആമസോൺ ഇന്ത്യ നാച്ചുറൽ ബ്യൂട്ടി സ്റ്റോർ അവതരിപ്പിച്ചു. ഫോറസ്റ്റ് എസൻഷ്യൽസ്, സോൾ ട്രീ, ലോട്ടസ്, ഖാദി, ബിയർഡോ, ബയോട്ടിക്, ഹിമാലയ, വിഎൽസിസി തുടങ്ങിയ നാൽപതിൽപ്പരം ബ്രാൻഡുകളിലായി 2500-ലധികം ഉത്പന്നങ്ങൾ ബ്യൂട്ടി സ്റ്റോറിൽ അണിനിരത്തിയിട്ടുണ്ട്.

ഉപഭോക്താകൾക്ക് എളുപ്പത്തിൽ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുന്നതിനായി ഷോപ്പ് ബൈ കാറ്റഗറി എന്ന വിഭാഗവും അലർജി, താരൻ, മുടി കൊഴിച്ചിൽ, സൂര്യ താപം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം ലഭിക്കാൻ ഷോപ്പ് ബൈ കൺസേൺ വിഭാഗവും സ്റ്റോറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആഡംബര ആയുർവേദ വിഭാഗത്തിൽ ഉൾപ്പെടുന്ന ഫോറസ്റ്റ് എസൻഷ്യൽസ്, കാമാ ആയുർവേദ എന്നിവയുടെ ഉത്പന്നങ്ങളും നാച്ചുറൽ ബ്യൂട്ടി സ്റ്റോറിൽ ലഭ്യമാണ്.