ഐപിഎൽ : വോഡഫോൺ ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ

Posted on: April 15, 2016

Vodafone-Cheer-Leader-Big

കൊച്ചി : ഐപിഎൽ സീസൺ പ്രമാണിച്ച് വോഡഫോൺ ഇന്ത്യ ഉപഭോക്തക്കൾക്കായി വോഡഫോൺ സൂപ്പർ നെറ്റ് അവതരിപ്പിച്ചു. വോഡഫോൺ സൂപ്പർ ചീർ, വോഡഫോൺ സൂപ്പർ ആൽബം, വോഡഫോൺ സൂപ്പർ ഫാൻ, വോഡഫോൺ ഫാൻ ആർമി എന്നിങ്ങനെ നാലു ആകർഷകമായ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി വോഡഫോൺ അവതരിപ്പിക്കുന്നത്്.

ഐപിഎൽ മാച്ച് വീക്ഷിക്കുന്ന വോഡഫോൺ ഉപഭോക്താവിന് വിജയ ടീമിന്റെ ക്യാപ്റ്റനുമായി നേരിട്ടു കാണുന്നതിനും അദ്ദേഹത്തിന്റെ കൈയൊപ്പു പതിച്ച ബോൾ ലഭിക്കുന്നതിനുമുള്ള അവസരമാണ് വോഡഫോൺ സൂപ്പർ ഫാൻ. ഇതിനു ടഡജഋഞഎഅച എന്നു 199 ലേക്കു എസ്എംഎസ് അയച്ചാൽ മതി. നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്.

വോഡഫോൺ ഫാൻ ആർമിയുടെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഫോട്ടോ ആൽബത്തിന്റെ ഭാഗമാകാനുള്ള അവസരമാണ് വോഡഫോൺ സൂപ്പർ ആൽബം ഒരുക്കുന്നത്. മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെ വോഡഫോൺ സ്റ്റോറുകളിൽ എത്തി സൂസൂമായൊത്ത് ഉപഭോക്താക്കൾക്കു ചിത്രമെടുത്ത് ഗിന്നസ് വേൾഡ് റെക്കാർഡിന്റെ ഭാഗമാകാം.

ക്രിക്കറ്റിന്റെ ആനന്ദവും ആവേശവും ആരാധകരിൽ പ്രസരിപ്പിക്കുന്നതിനു വോഡഫോൺ പ്രത്യേകം തയാറാക്കിയിട്ടുള്ള് ഹക്കേ ബെക്കേ എന്ന സന്തോഷഗാനം എല്ലാ മാധ്യമങ്ങളിൽക്കൂടിയും പ്രചരിപ്പിച്ചിട്ടുണ്ട്. ഐപിഎൽ മത്സരം പുരോഗമിക്കവേ ആരാധകർക്കു വോഡഫോൺ സൂപ്പർചീർ ആകാനുള്ള അവസരം വോഡഫോൺ ഒരുക്കിയിട്ടുണ്ട്. വോഡഫോൺ ചീർ ഗാനം പാടിക്കൊണ്ടു ആഹ്ലാദം പങ്കുവയ്ക്കുന്ന വീഡിയോ റെക്കോർഡു ചെയ്തു നിങ്ങളുടെ ഗാനത്തോടെ സമർപ്പിച്ച് താരങ്ങളോടൊപ്പമുള്ള മ്യൂസിക് വീഡിയോയുടെ ഭാഗമാകാനുള്ള അവസരമാണ് വോഡഫോൺ സൂപ്പർ ചീർ ഒരുക്കുന്നത്. വോഡഫോൺ ഇന്ത്യ കൊമേഴ്‌സ്യൽ ഡയറക്ടർ സന്ദീപ് കഠാരിയ ആണ് ആകർഷകമായ അവസരങ്ങൾ പ്രഖ്യാപിച്ചത്.